മെസ്സിയുടെ ഗോളിൽ വിജയിച്ചു കയറി അർജന്റീന !
ഇന്ന് നടന്ന ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്കലോണിയുടെ സംഘം ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി നേടിയ പെനാൽറ്റി ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. അർജന്റീനയുടെ കരുത്തുറ്റ മുന്നേറ്റനിരയെ ഇക്വഡോർ പിന്നീട് പിടിച്ചുകെട്ടുകയായിരുന്നു. ജയത്തോടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിക്കാൻ അർജന്റീനക്ക് സാധിച്ചു. മൂന്ന് പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. ഇന്നലെ ചിലിയെ കീഴടക്കിയ ഉറുഗ്വയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
🏆 #SelecciónMayor
— Selección Argentina 🇦🇷 (@Argentina) October 9, 2020
⚽ @Argentina 🇦🇷 1 (Lionel Messi) 🆚 #Ecuador 🇪🇨 0
👉 ¡Final del partido! El conjunto comandado por Lionel Scaloni cosechó su primera victoria en las #Eliminatorias 💪
🔜 El próximo partido de la Albiceleste será el martes frente a #Bolivia 🇧🇴 pic.twitter.com/obhqSyhpqM
ലയണൽ മെസ്സി, ലൗറ്ററോ മാർട്ടിനെസ്, ലുക്കാസ് ഒകമ്പസ് എന്നിവരായിരുന്നു മുന്നേറ്റനിരയെ നയിച്ചത്. ഗോൾകീപ്പറായി ഫ്രാങ്കോ അർമാനി ആദ്യ ഇലവനിൽ ഇടം ലഭിച്ചപ്പോൾ മാർക്കോസ് അക്യുനക്കും സ്കലോണി ഇടം നൽകി. മത്സരം തുടങ്ങി പതിമൂന്നാം മിനുട്ടിൽ തന്നെ മെസ്സിക്ക് പെനാൽറ്റിയിലൂടെ ലക്ഷ്യം കാണാനായി. ലുക്കാസ് ഒകമ്പസിനെ ഇക്വഡോർ താരം എസ്റ്റുപിനാൻ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ പിന്നീട് അർജന്റീന വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയില്ല. അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് തടയിടാൻ ഇക്വഡോറിന് കഴിയുകയായിരുന്നു. മത്സരത്തിൽ ആധിപത്യം പുലർത്തിയത് അർജന്റീനയാണെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതിരിക്കാൻ ഇക്വഡോർ ശ്രമിക്കുകയായിരുന്നു. ഇനി ബൊളീവിയയെ അവരുടെ മൈതാനത്താണ് അർജന്റീനക്ക് നേരിടേണ്ടത്.
🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) October 9, 2020
⏱ 30' PT
⚽ @Argentina 🇦🇷 1 (Lionel Messi) 🆚 #Ecuador 🇪🇨 0 pic.twitter.com/6BmnKtzwVi