മെസ്സിയും സംഘവുമെത്തി, മത്സരത്തിനുള്ള മുന്നോടിയായുള്ള അർജന്റീന ടീമിന്റെ പദ്ധതികൾ ഇങ്ങനെ !

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ് സ്കലോണിയുടെ ശിഷ്യൻമാർ. സൂപ്പർ താരങ്ങൾ എല്ലാവരും തന്നെ ഇന്നലെ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. ഫിയോറെന്റീന താരമായ ലുകാസ് മാർട്ടിനെസ് ഒഴികെയുള്ള എല്ലാവരും നിലവിൽ ടീമിനൊപ്പമുണ്ട്. തുടർന്ന് ചെറിയ രീതിയിലുള്ള പരിശീലനവും ഇന്നലെ അർജന്റൈൻ ടീം ആരംഭിച്ചിരുന്നു. ഈ മാസം രണ്ട് മത്സരങ്ങളാണ് മെസ്സിയും സംഘവും കളിക്കുന്നത്. ഇന്ത്യൻ സമയപ്രകാരം നവംബർ പതിമൂന്നാം തിയ്യതി പരാഗ്വക്കെതിരെയും പതിനെട്ടാം തിയ്യതി പെറുവിനെതിരെയുമാണ് അർജന്റീന കളിക്കുന്നത്. ഈ മത്സരത്തിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ഇന്നലെ ചെറിയ രീതിയിലുള്ള പരിശീലനങ്ങൾ താരങ്ങൾ നടത്തിയിരുന്നു.ഇന്ന് മുതലാണ് രണ്ട് ഗ്രൂപ്പുകൾ ആയുള്ള പരിശീലനം നടത്തുക. കഴിഞ്ഞ മാസം നടന്ന രണ്ട് മത്സരങ്ങളിലും അർജന്റീന വിജയം കൈവരിച്ചിരുന്നു. മത്സരത്തിന് മുന്നേയുള്ള അർജന്റീന ടീമിന്റെ പദ്ധതികളും ഷെഡ്യൂളുകളും താഴെ നൽകുന്നു.

Monday November 9

Arrival of the footballers

PCR and serological tests

17.15– Recovery activity in two groups

Tuesday November 10

17.00– GYM Activation

17.30– Training

Wednesday November 11

15.00 – Lionel Scaloni virtual conference

17.00– GYM Activation

17.30– Training

Thursday 12 November

11.00– Activation

13.00– Lunch

17.30– Snack

18.50– Departure to Boca Juniors stadium

ARGENTINA VS PARAGUAY

Friday, November 13

17.00– GYM Activation

17.30– Training in two groups

  • This schedule is subject to possible unforeseen changes.

Leave a Reply

Your email address will not be published. Required fields are marked *