മെസ്സിയും ക്രിസ്റ്റ്യാനോയും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നു? ഉടൻ തന്നെ സംഭവിക്കാൻ സാധ്യത!

ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ കൂടി എൽ ക്ലാസിക്കോ മത്സരങ്ങളെ ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും എഫ്സി ബാഴ്സലോണയിൽ ലയണൽ മെസ്സിയും തിളങ്ങിനിൽക്കുന്ന ഒരു കാലത്തായിരുന്നു അത്. ഇരുവരും മുഖാമുഖം വരുന്ന മത്സരങ്ങൾ എല്ലാതും തന്നെ വളരെ ആവേശഭരിതമായിരുന്നു.

ഇപ്പോഴിതാ ഒരിക്കൽ കൂടി അത്തരത്തിലുള്ള ഒരു മത്സരത്തിന് കളമൊരുങ്ങുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിലേക്ക് ചേക്കേറി കഴിഞ്ഞു. ലയണൽ മെസ്സിയാവട്ടെ ഇപ്പോൾ പിഎസ്ജിയുടെ താരമാണ്. ഈ ജനുവരിയുടെ മധ്യത്തിൽ പിഎസ്ജി ഏകദേശം രണ്ടാഴ്ചയോളം ഒഴിവ് വരുന്നുണ്ട്. ആ സമയത്ത് ഒരു ഫ്രണ്ട്‌ലി മത്സരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്.

സൗദി അറേബ്യൻ ക്ലബ്ബുകളുമായി ഒരു ഫ്രണ്ട്ലി മത്സരം കളിക്കാനാണ് പിഎസ്ജി ആലോചിക്കുന്നത്.അൽ നസ്സ്ർ,അൽ ഹിലാൽ എന്നീ ക്ലബ്ബുകളെയാണ് പിഎസ്ജി പരിഗണിക്കുന്നത്. മാത്രമല്ല ഈ രണ്ട് ടീമുകളിലെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇലവനെതിരെ കളിക്കാനുള്ള സാധ്യതയുമുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വരുന്നുണ്ട്.

ഏതായാലും അൽ നസ്സ്റിനെതിരെ പിഎസ്ജി സൗഹൃദ മത്സരം കളിക്കുകയാണെങ്കിൽ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും നമുക്ക് ഒരിക്കൽ കൂടി ഒരുമിച്ച് കളിക്കളത്തിൽ കാണാൻ കഴിഞ്ഞേക്കും. രണ്ട് താരങ്ങളും അപ്പോഴേക്കും തങ്ങളുടെ ടീമിനോടൊപ്പം ചേർന്നുകൊണ്ട് കളിക്കാൻ ആരംഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതായാലും ഈ റിപ്പോർട്ടുകൾ ഇപ്പോൾ റൂമറുകൾ മാത്രമാണ്. കൂടുതൽ സ്ഥിരീകരണങ്ങൾ ഇനിയും പുറത്തേക്ക് വരേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *