മെസ്സിക്ക് വോട്ട് നൽകി ക്രിസ്റ്റ്യാനോ, ക്രിസ്റ്റ്യാനോയെ പരിഗണിക്കാതെ മെസ്സി, ഇരുവരെയും പരിഗണിക്കാതെ ലെവന്റോസ്ക്കി !
ഇന്നലെയായിരുന്നു ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ നൽകപ്പെട്ടത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്തള്ളിക്കൊണ്ട് റോബർട്ട് ലെവന്റോസ്ക്കിയാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത്. 54 പോയിന്റുകൾ നേടിയാണ് ലെവന്റോസ്ക്കി പുരസ്‌കാരം നേടിയത്. ക്രിസ്റ്റ്യാനോക്ക് 38-ഉം മെസ്സിക്ക് 35-ഉം പോയിന്റുകളാണ് ലഭിച്ചത്. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ തന്റെ എതിരാളിയായ മെസ്സിയെ പരിഗണിച്ചിട്ടുണ്ട്. തന്റെ രണ്ടാമത്തെ വോട്ട് ക്രിസ്റ്റ്യാനോ മെസ്സിക്കാണ് നൽകിയത്. അതേസമയം ഇത്തവണ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഗണിച്ചില്ല.
🇵🇹 Cristiano Ronaldo votó a Messi
— Mundo Deportivo (@mundodeportivo) December 17, 2020
🇦🇷 Leo le dio la máxima puntuación a Neymar
🇵🇱 Lewandowski no votó a ninguno de sus rivales
👇 La lista completa de votos del premio #TheBest https://t.co/Tj3ZjAxBH3
റോബർട്ട് ലെവന്റോസ്ക്കിക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യ വോട്ട് നൽകിയത്. രണ്ടാം വോട്ട് ലയണൽ മെസ്സിക്കാണ് ക്രിസ്റ്റ്യാനോ നൽകിയത്. മൂന്നാം വോട്ട് പിഎസ്ജി സൂപ്പർ താരം കിലിയൻ എംബാപ്പെക്കും ക്രിസ്റ്റ്യാനോ നൽകി. അതേസമയം ലയണൽ മെസ്സി തന്റെ സുഹൃത്തായ നെയ്മർക്കാണ് ആദ്യ വോട്ട് നൽകിയത്. രണ്ടാം വോട്ട് പിഎസ്ജിയുടെ തന്നെ കിലിയൻ എംബാപ്പെക്കാണ് മെസ്സി നൽകിയത്. മൂന്നാമത്തെ വോട്ടാണ് റോബർട്ട് ലെവന്റോസ്ക്കിക്ക് മെസ്സി നൽകിയത്. അതേസമയം റോബർട്ട് ലെവന്റോസ്ക്കി തിയാഗോക്കാണ് ആദ്യവോട്ട് നൽകിയത്. രണ്ടാം വോട്ട് നെയ്മർ ജൂനിയർക്കാണ് ലെവന്റോസ്ക്കി നൽകിയത്. മൂന്നാം വോട്ട് കെവിൻ ഡിബ്രൂയിനാണ് ലെവന്റോസ്ക്കി നൽകിയത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെ ലെവന്റോസ്ക്കി പരിഗണിച്ചില്ല.
The Barca star also placed Lewandowski in third 👀
— Goal News (@GoalNews) December 18, 2020