പരിക്കും അസുഖവും, ടിറ്റെ ബ്രസീലിയൻ ടീമിൽ നടത്തിയത് അഞ്ച് മാറ്റങ്ങൾ !

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള മുന്നൊരുക്കത്തിലാണ് ബ്രസീലിയൻ ടീം. എന്നാൽ പരിശീലകൻ ടിറ്റെക്ക്‌ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ടീമിന്റെ കുന്തമുനകളായ ഒരുപിടി സൂപ്പർ താരങ്ങൾ വിവിധ കാരണങ്ങളാൽ ടീമിൽ നിന്നും പുറത്തായിരിക്കുകയാണ്. ഫിലിപ്പെ കൂട്ടീഞ്ഞോ, ഫാബിഞ്ഞോ, റോഡ്രിഗോ കയോ എന്നിവർ പരിക്ക് മൂലം പുറത്തായപ്പോൾ റയൽ മാഡ്രിഡ്‌ താരങ്ങളായ കാസമിറോ, എഡർ മിലിറ്റാവോ എന്നിവർ കോവിഡ് മൂലം പുറത്തായിട്ടുണ്ട്. ഈ അഞ്ച് താരങ്ങൾക്ക്‌ പകരമായി ലുക്കാസ് പക്വറ്റ, ഫെലിപ്പെ, ഡിയഗോ കാർലോസ്, അലൻ, ബ്രൂണോ ഗിമിറസ് എന്നിവരെ ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയൻ ടീം പ്രഖ്യാപിച്ചതിന് ശേഷം ഈ അഞ്ച് മാറ്റങ്ങളാണ് ടിറ്റെ വരുത്തിയത്. ഇതിന് പുറമേ പെഡ്രോയെയും ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പരിക്കേറ്റ നെയ്മറിനെ അദ്ദേഹം ഒഴിവാക്കിയിട്ടില്ല. ഈ മാസം രണ്ട് മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്. വെനിസ്വേല, ഉറുഗ്വ എന്നിവർക്കെതിരെയാണ് ബ്രസീൽ കളിക്കുന്നത്. ബ്രസീലിന്റെ പുതുക്കിയ സ്‌ക്വാഡ് താഴെ നൽകുന്നു.

Goalkeepers: Alisson (Liverpool), Ederson (Manchester City) and Weverton (Palmeiras);

Side: Danilo (Juventus), Gabriel Menino (Palmeiras), Alex Telles (Manchester United) and Renan Lodi (Atlético de Madrid);

Defenders: Marquinhos (PSG), Thiago Silva (Chelsea), Diego Carlos (Sevilla) and Felipe (Atlético de Madrid);

Midfielders: Bruno Guimarães (Lyon), Douglas Luiz (Aston Villa), Arthur (Juventus), Everton Ribeiro (Flamengo), Allan (Everton) and Lucas Paquetá (Lyon);

Strikers: Everton Cebolinha (Benfica), Roberto Firmino (Liverpool), Gabriel Jesus (Manchester City), Neymar (PSG), Richarlison (Everton), Vini Junior (Real Madrid) and Pedro (Flamengo).

Leave a Reply

Your email address will not be published. Required fields are marked *