നെയ്മർക്ക് കളിക്കാൻ സാധിച്ചില്ലെങ്കിൽ പകരക്കാരനെ കണ്ടുവെച്ച് ടിറ്റെ, പുതിയ ലൈനപ്പ് ഇങ്ങനെ !

നാളെയാണ് കാനറിപ്പട തങ്ങളുടെ ആദ്യത്തെ വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കാനൊരുങ്ങുന്നത്. നാളെ രാവിലെ ആറു മണിക്ക് സ്വന്തം മൈതാനത്ത് വെച്ച് ബൊളീവിയയെയാണ് ബ്രസീൽ നേരിടുന്നത്. എന്നാൽ ടീമിനെ ആശങ്കയിലാഴ്ത്തുന്ന വാർത്തകൾ തന്നെയാണ് കഴിഞ്ഞ ദിവസവും പുറത്തു വന്നത്. സൂപ്പർ താരം നെയ്മർ ഇന്നലത്തെ പരിശീലനത്തിൽ പങ്കെടുത്തിരുന്നില്ല. പുറം വേദന തന്നെയാണ് താരത്തെ അലട്ടുന്നത്. നിലവിൽ ടീം ഹോട്ടലിൽ ചികിത്സയിലാണ് താരം. അതേ സമയം താരത്തെ അഭാവത്തിൽ മറ്റൊരു ലൈനപ്പ് കണ്ടെത്തിയിരിക്കുകയാണ് ടിറ്റെ. ഇന്നലത്തെ പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് ടിറ്റെ പുതിയ ലൈനപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നെയ്മറുടെ സ്ഥാനത്തേക്ക് ടിറ്റെ പരിഗണിക്കുന്നത് എവർട്ടൺ റിബെയ്റോയെയാണ്.

ടിറ്റെയുടെ പുതിയ ലൈനപ്പ് പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ എഡേഴ്സണ് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല. പകരം വെവേർട്ടണെയാണ് ടിറ്റെ പരിഗണിക്കുക. ടീമിന്റെ ഒന്നാം കീപ്പറായ ആലിസൺ ബക്കറിന് പരിക്കേറ്റതിനാലായിരുന്നു എഡേഴ്സണെ ടിറ്റെ തിരിച്ചു വിളിച്ചിരുന്നത്. ഇനി പ്രതിരോധനിരയിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ ടിറ്റെ ഉദ്ദേശിക്കുന്നില്ല. റെനാൻ ലോദി, മാർക്കിഞ്ഞോസ്, തിയാഗോ സിൽവ, ഡാനിലോ എന്നിവരായിരിക്കും ഡിഫൻസിൽ ഉണ്ടായിരിക്കുക. മധ്യനിരയിൽ മുൻപത്തേതിൽ നിന്നും ഒരു മാറ്റം ടിറ്റെ വരുത്തിയേക്കും. ബ്രൂണോ ഗിമിറസിന് പകരം ഡഗ്ലസ് ലൂയിസിനെയാണ് ഇനി ടിറ്റെ പരിഗണിക്കുക. കൂടാതെ നായകൻ കാസമിറോയും ഉണ്ടാകും. മുന്നേറ്റനിരയിൽ കൂട്ടീഞ്ഞോ, എവെർട്ടൻ സെബോളിഞ്ഞ, എവെർട്ടൻ റിബെയ്റോ എന്നിവരാണ് ഉണ്ടാവുക. നെയ്മർക്ക്‌ പകരമാണ് എവർട്ടൺ റിബെയ്റോ ടിറ്റെ ഉൾപ്പെടുത്തുക. ഇവർക്ക്‌ മുന്നിലായി റോബെർട്ടോ ഫിർമിഞ്ഞോയും ഇറങ്ങും. ഇതാണ് ടിറ്റെയുടെ പുതിയ ലൈനപ്പ്.

Leave a Reply

Your email address will not be published. Required fields are marked *