നെയ്മറെ തളർത്തണം, കൂടോത്രം ചെയ്ത് പെറുവിയൻ മന്ത്രവാദികൾ.

ഇന്ന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിനെ അവരുടെ മൈതാനത്ത് ബ്രസീൽ പരാജയപ്പെടുത്തിയത്. ഡിഫൻഡർ മാർക്കിഞ്ഞോസിന്റെ ഗോളാണ് ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.നെയ്മറുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്.

എന്നാൽ ഈ മത്സരത്തിനു മുന്നേ നടന്ന ഒരു വിചിത്രമായ സംഭവത്തെക്കുറിച്ചുള്ള വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്.

അതായത് പെറുവിലെ മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും താമസിക്കുന്ന ഒരു കൂട്ടം മന്ത്രവാദികൾ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിന്റെ പുറത്ത് എത്തിയിരുന്നു. അവർ നെയ്മർ ജൂനിയർക്കെതിരെ സ്റ്റേഡിയത്തിന്റെ പുറത്ത് വെച്ച് കൂടോത്രം ചെയ്തിട്ടുണ്ട്.വാളുകൾ,കുംഭങ്ങൾ,പതാകകൾ, നെയ്മർ ഉൾപ്പെടെയുള്ള ബ്രസീലിയൻ താരങ്ങളുടെ ചിത്രങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് കൂടോത്രം ചെയ്തിട്ടുള്ളത്. നെയ്മറെ തളർത്താൻ വേണ്ടി താരത്തിന്റെ കാലുകൾ കെട്ടിയിടുകയാണ് ഞങ്ങൾ ചെയ്യുന്നത് എന്നാണ് മന്ത്രവാദികളുടെ തലവനായ ഷമാൻ ഫെലിക്സ് റോണ്ടൻ പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ നെയ്മറുടെ കാലുകൾ തളച്ചുകൊണ്ട് അദ്ദേഹത്തെ നിർവീര്യമാക്കി. നെയ്മർ മികച്ച രീതിയിൽ കളിക്കാതിരിക്കാനും ഓടാതിരിക്കാനും വേണ്ടിയാണ് ഞങ്ങൾ അദ്ദേഹത്തെ തളച്ചിട്ടുള്ളത്.നെയ്മറുടെ മനസ്സിനെ ഇത് തളർത്തി കളയും. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയില്ല ” ഇതാണ് അദ്ദേഹം പറഞ്ഞത്.

ഏതായാലും കൂടോത്രം ഫലിച്ചില്ല എന്ന് തന്നെ പറയേണ്ടിവരും. കാരണം നെയ്മർ ജൂനിയർ മത്സരത്തിൽ ഒരു അസിസ്റ്റ് നേടി.മാത്രമല്ല ബ്രസീൽ പെറു പരാജയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ നെയ്മർ രണ്ടുഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!