തന്നെ സംബന്ധിച്ചെടുത്തോളം നെയ്മർ ഒരു കോമാളി മാത്രമാണ്, പെറു താരം പറയുന്നു !

സൂപ്പർ താരം നെയ്മർ ജൂനിയർക്കെതിരെ പരിഹാസരൂപത്തിൽ വിമർശനമുയർത്തി പെറുവിയൻ താരം. പെറുവിന്റെ ഡിഫൻഡർ കാർലോസ് സംബ്രാനോയാണ് നെയ്മർക്കെതിരെ വിമർശനം അഴിച്ചു വിട്ടത്. തന്നെ സംബന്ധിച്ചെടുത്തോളം നെയ്മർ ഒരു കോമാളി മാത്രമാണെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. അമേരിക്കൻ ടെലിവിഷൻ പ്രോഗ്രാമായ ലാ ബാണ്ട ഡെൽ ചിനോയിലാണ് ഇക്കാര്യം താരം തുറന്നു പറഞ്ഞത്. നെയ്മർ പെറുവിനെതിരെയുള്ള മത്സരത്തിൽ രണ്ട് പെനാൽറ്റി നേടിയതിനെതിരെയാണ് ഇദ്ദേഹം വിമർശനം അഴിച്ചു വിട്ടത്. മത്സരത്തിൽ നെയ്മറുടെ ഹാട്രിക്ക് മികവിൽ ബ്രസീൽ 4-2 ന് വിജയിച്ചിരുന്നു. മത്സരത്തിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റികളും നെയ്മറെ വീഴ്ത്തിയതിനായിരുന്നു ലഭിച്ചത്. ഇതാണ് സംബ്രാനോയെ ചൊടിപ്പിച്ചത്. മത്സരത്തിൽ റെഡ് കാർഡ് സംബ്രാനോ പുറത്തു പോയിരുന്നു.

” സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹം മികച്ച ഒരു താരമാണ്. നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. പക്ഷെ എന്നെ സംബന്ധിച്ചെടുത്തോളം നെയ്മർ ഒരു യഥാർത്ഥ കോമാളി മാത്രമാണ്. അദ്ദേഹം കളത്തിൽ എന്ത് ചെയ്യുന്നു എന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം മികച്ച താരം തന്നെയാണ്. പക്ഷെ ചെറിയ ഒരു ഫൗളിന് പോലും അദ്ദേഹം കാത്തിരിക്കുകയാണ്. പെനാൽറ്റി ഏരിയയിൽ അദ്ദേഹം നാലോ അഞ്ചോ തവണ സ്വയം വീണിട്ടുണ്ട്. അത് കാണുന്ന സമയത്ത് അവർ പെനാൽറ്റി നൽകുന്നു. അവസാനത്തിൽ അദ്ദേഹം ഗോൾ നേടുകയും ചെയ്യുന്നു. രണ്ട് പെനാൽറ്റികൾ ആണ് ലഭിച്ചത്. പക്ഷെ അത് അർഹിക്കുന്നത് ആയിരുന്നില്ല. ബ്രസീലിന് വേണ്ടി എപ്പോഴും അവർ പെട്ടന്ന് വിഎആർ ചെക്ക് ചെയ്യും. അത് പോസിറ്റീവോ നെഗറ്റീവോ ആയിക്കോട്ടെ. കാരണം അത് ബ്രസീലാണ് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *