ടിറ്റെ ആക്രമിക്കപ്പെട്ടു!
ഫുട്ബോൾ ലോകത്ത് നിന്ന് കഴിഞ്ഞ ദിവസം മറ്റൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്.മുൻ ബ്രസീലിയൻ പരിശീലകനായ ടിറ്റെ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്.റിയോ ഡി ജെനീറൊയിലെ ഒരു ബീച്ചിലൂടെ നടക്കുന്ന സമയത്താണ് ഒരു വ്യക്തി ടിറ്റെ കൊള്ളയടിച്ചിട്ടുള്ളത്.
ബ്രസീലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്രസീൽ വേൾഡ് കപ്പിൽ നിന്നും പുറത്താവാൻ കാരണം നിങ്ങളാണ് എന്ന് ആക്രമി ആക്രോശിച്ചിരുന്നു എന്നുള്ള കാര്യം ബ്രസീലിയൻ മാധ്യമമായ UOL ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല ബ്രസീലിന്റെ തോൽവിയുമായി ഇതിന് ബന്ധമില്ല എന്നുള്ള കാര്യം ടിറ്റെയുടെ അഡ്വൈസർ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.
QUE SUSTO! 😩😱 Tite foi assaltado no Rio de Janeiro na manhã deste sábado e ainda ouviu reclamações sobre a eliminação do Brasil na Copa do Mundo…
— TNT Sports BR (@TNTSportsBR) December 24, 2022
Crédito: O Globo pic.twitter.com/4slIMWCrnt
റിയോ ഡി ജെനീറൊയിലെ വെസ്റ്റ് സോണിലെ ഒരു ബീച്ചിലൂടെ ഭാര്യക്കൊപ്പം നടക്കുന്ന സമയത്താണ് ടിറ്റെ ആക്രമിക്കപ്പെട്ടിട്ടുള്ളത്. സൈക്കിളിൽ വന്ന ആക്രമകാരി അദ്ദേഹത്തെ ആക്രമിക്കുകയും ചെയിൻ കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ബ്രസീൽ ടീമിന്റെ പ്രകടനവുമായി ഇതിന് ബന്ധമില്ലെന്നും മറിച്ച് മോഷണം മാത്രമാണ് ഉദ്ദേശമെന്ന് ടിറ്റെയുടെ അഡ്വൈസർ വ്യക്തമാക്കിയിട്ടുണ്ട്.
കിരീട ഫേവറേറ്റുകളായി ഖത്തർ വേൾഡ് കപ്പിന് വന്ന ബ്രസീലിന് ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്താക്കേണ്ടി വരികയായിരുന്നു.ക്രൊയേഷ്യയായിരുന്നു ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയും ചെയ്തു.പുതിയ ഒരു പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ ബ്രസീൽ ഉള്ളത്.