ക്രിസ്റ്റ്യാനോയെ കാണാനുള്ള ടിക്കറ്റിന് വൻ ഡിമാൻഡ്, വരുമാനം നല്ല കാര്യത്തിനായി നീക്കി വെച്ച് ക്ലബ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹത്തിന്റെ ക്ലബ്ബായ അൽ നസ്സ്ർ ഇന്നാണ് സ്വന്തം ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുക. സൗദി സമയം ഇന്ന് രാത്രി 7 മണിക്ക് അൽ നസ്സ്റിന്റെ മൈതാനമായ എംറസൂൽ പാർക്കിൽ വെച്ചാണ് ഈ പ്രസന്റേഷൻ ചടങ്ങ് നടക്കുക. ഇന്നലെ റൊണാൾഡോ സൗദി അറേബ്യയിലെ റിയാദിൽ എത്തുകയും ചെയ്തിരുന്നു.

ഏകദേശം 30000 ത്തോളം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് റൊണാൾഡോയുടെ പ്രസന്റേഷൻ നടക്കുക.അതിനുള്ള ടിക്കറ്റ് വിൽപ്പന ക്ലബ്ബ് ആരംഭിക്കുകയും ചെയ്തിരുന്നു.15 സൗദി റിയാലാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. ടിക്കറ്റിന് വൻ ഡിമാൻഡ് ആണ് ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

മാത്രമല്ല ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടി അൽ നസ്സ്ർ അറിയിച്ചിട്ടുണ്ട്.അതായത് ഈ വരുമാനം എല്ലാം ക്ലബ്ബ് ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിക്കുക എന്നാണ് അൽ നസ്സ്ർ അറിയിച്ചിട്ടുള്ളത്. ഇഹ്സാൻ നാഷണൽ പ്ലാറ്റ്ഫോമിനാണ് ഇതിലെ വരുമാനം ക്ലബ്ബ് കൈമാറുക. ഗവൺമെന്റിനെ കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഇഹ്‌സാൻ നാഷണൽ പ്ലാറ്റ് ഫോം.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി അറേബ്യൻ ഫുട്ബോളിനെ വലിയ ഊർജ്ജം നൽകും എന്നുള്ള കാര്യത്തിൽ സംശയമില്ല. വ്യാഴാഴ്ച അൽ നസ്സ്ർ ഒരു മത്സരം കളിക്കുന്നുണ്ടെങ്കിലും റൊണാൾഡോ കളിക്കുമോ എന്നുള്ള കാര്യത്തിൽ സംശയത്തിലാണ്.പക്ഷേ ജനുവരി പതിനാലാം തീയതി നടക്കുന്ന മത്സരത്തിൽ റൊണാൾഡോയെ എന്തായാലും കാണാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *