കാസമിറോ നെയ്മറുടെ മൂക്കിൽ വെച്ച് നൽകിയതെന്ത്? വിവാദം,യാഥാർഥ്യമിങ്ങനെ!

ഖത്തർ വേൾഡ് കപ്പിലെ കഴിഞ്ഞ പ്രീ ക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്താൻ ബ്രസീലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീൽ വിജയം നേടിയിരുന്നത്. സൂപ്പർതാരം നെയ്മർ ജൂനിയർ ഈ മത്സരത്തിൽ ബ്രസീലിന് വേണ്ടി കളത്തിലേക്ക് ഇറങ്ങിയിരുന്നു. രണ്ട് മത്സരങ്ങൾ നഷ്ടമായതിനുശേഷമായിരുന്നു നെയ്മർ തിരിച്ചെത്തിയിരുന്നത്.

മത്സരത്തിൽ നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും കണ്ടെത്തിയിരുന്നു. എന്നാൽ മത്സരത്തിനിടയിൽ കാസമിറോ ചെയ്ത ഒരു പ്രവർത്തി ഇപ്പോൾ വലിയ സംസാര വിഷയമായിട്ടുണ്ട്.അതായത് മത്സരത്തിനിടെ എന്തോ ഒരു സാധനം കാസമിറോ നെയ്മറുടെ മൂക്കിലേക്ക് വെച്ച് നൽകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.ഫ്രീകിക്ക് എടുക്കാൻ നിൽക്കുന്ന സമയത്തും ഈ പ്രവർത്തി തുടർന്നത് പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു.

അതുകൊണ്ടുതന്നെ ഇത് ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നു.എന്താണ് നെയ്മർ മത്സരത്തിനിടെ ഉപയോഗിച്ചത് എന്നായിരുന്നു പലരും തിരക്കിയിരുന്നത്.എന്നാൽ ബ്രസീലിയൻ മാധ്യമമായ UOL ഇതിന്റെ നിജസ്ഥിതി ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് ഒരു ഓയിൻമെന്റാണ് കാസമിറോ നെയ്മറുടെ മൂക്കിലേക്ക് വെച്ച് നൽകിയിരുന്നത്.

ശ്വസനത്തെ സഹായിക്കുന്ന ഒരു ഓയിൻമെന്റാണ് ഇത്.മൂക്കിന് തൊട്ടു വെളിയിൽ ഇത് തേച്ച് പിടിപ്പിച്ചാൽ സുഗമമായ രീതിയിൽ ശ്വസിക്കാൻ സാധിക്കും. അതിന് വേണ്ടിയാണ് ഈ ഓയിൻമെന്റ് നെയ്മർ ജൂനിയർ ഉപയോഗിച്ചത് എന്നാണ് UOL കണ്ടെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ മറ്റുള്ള വിവാദങ്ങൾക്കൊന്നും സ്ഥാനമില്ലെന്നും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏതായാലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ക്രൊയേഷ്യയാണ്.നെയ്മർ ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!