കടുപ്പമേറിയ മത്സരം, പക്ഷെ മുന്നോട്ട് പോവാനാവിശ്യമായ മത്സരഫലം, സ്കലോണി പറയുന്നു !

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക്‌ ജയത്തോടെ തുടങ്ങാൻ സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ കീഴടക്കിയത്. ആദ്യപകുതിയിൽ മെസ്സിയുടെ പെനാൽറ്റി ഗോളാണ് അർജന്റീനയുടെ രക്ഷക്കെത്തിയത്. അർജന്റീനയുടെ കരുത്തുറ്റ മുന്നേറ്റനിരയെ ശാരീരികമായി തന്നെ നേരിടുന്നതിൽ ഇക്വഡോർ വിജയിക്കുകയായിരുന്നു. ഇതുതന്നെ പരിശീലകൻ സ്കലോണിക്ക്‌ പറയാനുള്ളത്. കടുപ്പമേറിയ മത്സരമാണ് കഴിഞ്ഞു പോയത് എന്നാണ് സ്കലോണി മത്സരശേഷം അഭിപ്രായപ്പെട്ടത്. എന്നാൽ മുന്നോട്ട് പോവാനാവിശ്യമായ മത്സരഫലമാണ് ലഭിച്ചതെന്നുമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തത്. മത്സരത്തിലുള്ള സ്ഥിതിഗതികൾ ഒരിക്കലും ലളിതമായിരുന്നില്ലെന്നും കാര്യങ്ങൾ ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും സ്കലോണി അറിയിച്ചു.

” മത്സരം വിജയിക്കാനായി. ഒരു കോമ്പിറ്റീഷൻ തുടങ്ങാനാവിശ്യമായ ഫലം തന്നെയാണ് ലഭിച്ചത്. മത്സരത്തിനുള്ള സാഹചര്യങ്ങൾ ഒട്ടും ലളിതമായിരുന്നില്ല. ആരാധകരില്ല, ബുദ്ധിമുട്ടേറിയ എതിരാളികൾ, ഒരുപാട് നാൾ കളിക്കാതിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഇതെല്ലാം തന്നെ മത്സരത്തെ കൂടുതൽ കടുപ്പമുള്ളതാക്കുകയാണ് ചെയ്തത്. ചില കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ ഇനിയും പുരോഗതി കൈവരിക്കാനുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ അത് പരിഹരിക്കണം. ഒരുപാട് മികച്ച കാര്യങ്ങൾ ടീമിൽ തന്നെ കാണാനാവും. നല്ല ഒത്തൊരുമയുണ്ടായിരുന്നു. അവരെ ഗോൾ നേടാൻ ഒരു ഘട്ടത്തിൽ പോലും അനുവദിച്ചില്ല. ഇതൊക്കെ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഏറ്റവും നിർണായകമായ കാര്യം എന്തെന്നാൽ ഞങ്ങൾക്ക്‌ മുന്നോട്ട് പോവാനാവിശ്യമായ മത്സരഫലമാണ് ലഭിച്ചിരിക്കുന്നത് എന്നുള്ളതാണ് ” സ്കലോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *