ഒളിമ്പിക്സ്: വയസ്സിൽ ഇളവ് അനുവദിച്ച് ഫിഫ

ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് മാറ്റിവെച്ചതോടെ വയസ്സിൽ ഇളവ് അനുവദിക്കാൻ ഫിഫ ആലോചിക്കുന്നു. പ്രമുഖമാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സിൽ 23 വയസ്സ് വരെയുള്ള താരങ്ങൾക്ക് കളിക്കാനായിരുന്നു അനുമതി ഉള്ളത്. എന്നാൽ അടുത്ത വർഷത്തേക്ക് ഒളിമ്പിക്സ് മാറ്റിയതോടെ ഈ വർഷം ടീമിലേക്ക് എടുത്ത താരങ്ങളെയെല്ലാം ഇത് ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. അടുത്ത വർഷത്തേക്ക് ഇവർക്ക് 24 വയസ്സാവുകയും നിലവിലെ ടീമിലെ ഭൂരിഭാഗം പേർക്കും കളിക്കാനാവാത്ത അവസ്ഥ വരുകയും ചെയ്യുമായിരുന്നു.

എന്നാലിപ്പോൾ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുയാണ് ഫിഫ. നിലവിൽ തിരഞ്ഞെടുത്ത അതേ ടീമിനെ തന്നെ രാജ്യങ്ങൾക്ക് ഒളിമ്പിക്സിൽ കളിപ്പിക്കാനാവും. 24 വയസ്സ് വരെയുള്ള താരങ്ങൾക്ക് കളിക്കാനാണ് ഫിഫ അനുമതി നൽകിയിരിക്കുന്നത്. അടുത്ത വർഷം ജൂലൈ 23-നാണ് ഒളിമ്പിക്സ് നടത്തപ്പെടുക. ഫിഫ അനുവദിച്ച വയസ്സിന്റെ മുകളിലുള്ള മൂന്ന് താരങ്ങളെ ഓരോ ടീമിനും ഉൾപ്പെടുത്താൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *