ഒരൊറ്റ വേൾഡ് കപ്പ് ഗോൾ പോലും ആഘോഷിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സ്കലോണി!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. വേൾഡ് കപ്പിൽ ആകെ 15 ഗോളുകളായിരുന്നു അർജന്റീന നേടിയിരുന്നത്. എന്നാൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഒരൊറ്റ ഗോളിന് പോലും മതിമറന്ന് ആഘോഷിക്കുന്നത് നമുക്ക് കാണാൻ സാധിക്കില്ല.ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയ സമയത്ത് പോലും ആഘോഷിക്കുന്നതിനു പകരം കരയുന്ന സ്കലോണിയെയായിരുന്നു നാം കണ്ടിരുന്നത്.

ഏതായാലും കഴിഞ്ഞ ദിവസം ഒരു സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.വ്യക്തമായ മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്. അതായത് താൻ ശാന്തത കൈവരിച്ചുകൊണ്ട് വരാനിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സമയമാണ് അതെന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. ഗോളുകൾ നേടിയാലും താൻ ആശങ്കാകുലനായിരിക്കുമെന്നും സ്കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഏറ്റവും കൂടുതൽ ശാന്തത കൈവരിക്കേണ്ട സമയമാണ് അത്.ഗോൾ എന്നുള്ളത് ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.പക്ഷേ വരാനിരിക്കുന്ന കാര്യങ്ങളും അതുപോലെ പ്രധാനപ്പെട്ടതാണ്. വേൾഡ് കപ്പിൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം.അതുകൊണ്ടുതന്നെ ഞങ്ങൾ ഗോൾ നേടിയാലും ഇനിയും ഒരുപാട് പ്രധാനപ്പെട്ട നിമിഷങ്ങൾ വരാനുണ്ട് എന്നുള്ളത് ഞാൻ മനസ്സിലാക്കിയിരുന്നു.അതെന്നെ കൂടുതൽ ആശങ്കാകുലനാക്കുകയും ചെയ്തിരുന്നു ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടിരുന്നു. പക്ഷേ ആ പ്രതിസന്ധിഘട്ടത്തെ പിന്നീട് തരണം ചെയ്യാൻ പരിശീലകന് സാധിക്കുകയായിരുന്നു.മികച്ച പ്രകടനം നടത്തുന്നവർക്ക് ആദ്യ ഇലവനിൽ സ്കലോണി സ്ഥാനം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *