ഒകമ്പസ് ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു, ഡിമരിയ അർജന്റീന ടീമിൽ തിരിച്ചെത്തും, മഷരാനോക്ക് പറയാനുള്ളത് ഇങ്ങനെ !
മുൻ അർജന്റൈൻ സുപ്പർ താരമായ മഷരാനോ അർജന്റീനയുടെ മത്സരങ്ങൾ തിരിച്ചു വരുന്നതിലുള്ള ആവേശത്തിലാണ്. കഴിഞ്ഞ ദിവസം ലിബറോക്ക് നൽകിയ അഭിമുഖത്തിലാണ് മഷരാനോ നിലവിലെ ടീമിനെ കുറിച്ചും താരങ്ങളെകുറിച്ചുമുള്ള പ്രതീക്ഷകളും ആവേശവും പങ്കുവെച്ചത്. അർജന്റൈൻ താരങ്ങളായ ലുകാസ് ഒകമ്പസ്, എയ്ഞ്ചൽ ഡിമരിയ, ലിയാൻഡ്രോ പരേഡസ് എന്നിവരെ കുറിച്ചാണ് മഷരാനോ സംസാരിക്കാൻ സമയം കണ്ടെത്തിയത്. ഈ അടുത്ത കാലത്തായി പ്രകടനം ഏറെ മെച്ചപ്പെടുകയും വികസിക്കുകയും ചെയ്ത താരമാണ് ഒകമ്പസ് എന്നാണ് മഷരാനോ അഭിപ്രായപ്പെട്ടത്. തനിക്ക് ഏറ്റവും കൂടുതൽ മതിപ്പുളവാക്കിയ താരമാണ് ഒകമ്പസ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എയ്ഞ്ചൽ ഡിമരിയ അർജന്റൈൻ ടീമിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അർജന്റൈൻ ടീമിലെ കഴിഞ്ഞ പത്ത് വർഷത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഡിമരിയയെന്നുമാണ് മുൻ ബാഴ്സ താരം കൂടിയായ മഷരാനോ പറഞ്ഞത്.
🗣 Mascherano: "Más allá de que es el mejor del mundo, Messi pregona ser uno más"
— TyC Sports (@TyCSports) October 7, 2020
El ex-compañero del Leo en la Selección Argentina y Barcelona aseguró que "no hay situaciones donde no se le pueda dar una indicación" a la Pulga.https://t.co/HaCe5gsii8
” ഒകമ്പസ് എനിക്ക് ഏറെ മതിപ്പുളവാക്കിയ താരമാണ്. ഈയടുത്ത കുറച്ചു കാലങ്ങളായി അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹം സെവിയ്യയിൽ എത്തിയ ശേഷം മികച്ച സീസണാണ് കടന്നു പോയത്. അദ്ദേഹം ഒരുപാട് പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു. ഒരുപാട് കാലമായി മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഒരു താരമാണ് എയ്ഞ്ചൽ ഡിമരിയ. കഴിഞ്ഞ പത്ത് വർഷത്തെ അർജന്റീന ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഡിമരിയ. അദ്ദേഹത്തെ നമുക്ക് വീണ്ടും അർജന്റീന ജേഴ്സിയിൽ തന്നെ കാണാനായേക്കും. പരേഡസും താൻ ഒരുപാട് മികച്ചതാണ് എന്ന് തെളിയിച്ച താരമാണ്. ഈ ടീം സെലക്ഷനിലെ മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് പരേഡസ്. അദ്ദേഹത്തിന്റെ പൊസിഷനിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കും ” മഷരാനോ പറഞ്ഞു.
🎙 Javier Mascherano: “Ocampos es uno de los que más evolucionaron en el último tiempo”
— TyC Sports (@TyCSports) October 7, 2020
El ex jugador de la #SelecciónArgentina charló en Líbero sobre la actualidad del delantero de Sevillahttps://t.co/RdF3SeYlmo