എന്തൊരു മികച്ച കീപ്പറാണ് സ്പെയിനിന്റെ പക്കലുള്ളത്! ഡിഹിയ കളിക്കുമ്പോൾ ഇതാണ് പറയേണ്ടതെന്ന് എൻറിക്വ.

ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിമർശനത്തിനിരയായ ഗോൾകീപ്പർമാർ ആയിരുന്നു സ്പെയിനിന്റെ ഡേവിഡ് ഡിഹിയയും കെപ അരിസബലാഗയും. യൂണൈറ്റഡിനും ചെൽസിക്കും വേണ്ടി കളിക്കുന്ന ഇരുവരും ഒത്തിരി പിഴവുകൾ ഈ സീസണിൽ വരുത്തിയിരുന്നു. ഇതിന്റെ ഫലമെന്നോണമാണ് ഇത്രമേൽ വിമർശനം ഇരുവർക്കും നേരിടേണ്ടി വന്നിരുന്നത്. എന്നാൽ ഇരുവർക്കും പിന്തുണ അർപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വേ. ഡിഹിയ കളിക്കുമ്പോൾ എന്തൊരു മികച്ച കീപ്പറാണ് സ്പെയിനിന്റെ പക്കലുള്ളത് എന്നാണ് പറയേണ്ടത് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇന്നലത്തെ ജർമ്മനി vs സ്പെയിൻ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ഡിഹിയയായിരുന്നു ഇന്നലെ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ താരം.

” ഇത്പോലെ ഒരുപാട് മത്സരങ്ങൾ ഡിഹിയ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. നമ്മൾ അദ്ദേഹത്തെ മൊത്തത്തിൽ വിസ്‌തരിക്കുന്നുണ്ട്. പക്ഷെ കെപയോ ഡിഹിയയോ പിഴവുകൾ വരുത്തയാലാണ് നാം അത്‌ വാർത്തകളിൽ നൽകുക. അതിനെ അവർ ഉപയോഗിക്കുന്നു. ഡിഹിയ കളിക്കുന്ന മത്സരത്തിൽ എന്തോരു മികച്ച കീപ്പറാണ് സ്പെയിനിന് ഉള്ളത് എന്നാണ് നാം പറയേണ്ടത്. ഞാൻ രണ്ട് പേർക്കും ധൈര്യം പകരാറുണ്ട്. അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം ആവിശ്യപ്പെടാറുമുണ്ട്. കാരണം ഇവിടുത്തെ മാധ്യമങ്ങൾ അവർ രണ്ട് പേർക്കും ബുദ്ധിമുട്ടേറിയ സമയങ്ങളാണ് നൽകിയിരിക്കുന്നത്. പക്ഷെ ഞാൻ അവരെ കൂടുതൽ സ്നേഹപൂർവമാണ് സമീപിക്കാറുള്ളത്. മറ്റുള്ള താരങ്ങളെക്കാൾ കൂടുതൽ അവരുടെ പിഴവുകൾ അവർ അറിയാറും ശ്രദ്ദിക്കാറുമുണ്ട് ” എൻറിക്വ പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ ജർമ്മനിയോട് 1-1 ന് സമനിലയിൽ പിരിയുകയായിരുന്നു സ്പെയിൻ ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *