എന്തൊരു നാണക്കേടാണിത് : റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കാത്തതിൽ പ്രതിഷേധിച്ച് പങ്കാളിയും!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വിസ് പടയ തകർത്തു വിട്ടത്. റൊണാൾഡോയുടെ അഭാവത്തിലും മിന്നുന്ന പ്രകടനമാണ് പോർച്ചുഗൽ നടത്തിയിട്ടുള്ളത്.ഗോൺസാലോ റാമോസിന്റെ ഹാട്രിക്കായിരുന്നു പോർച്ചുഗലിന് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകനായ സാൻഡോസ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം റാമോസായിരുന്നു ഇറങ്ങിയിരുന്നത്. ഇതിനെതിരെ റൊണാൾഡോയുടെ പങ്കാളിയായ ജോർജിന റോഡ്രിഗസ് വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്തൊരു നാണക്കേടാണിത് എന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുള്ളത്.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.

” പോർച്ചുഗലിനെ അഭിനന്ദനങ്ങൾ നേരുന്നു. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ 90 മിനിറ്റ് ആരാധകർക്ക് കളിക്കളത്തിൽ കണ്ടുകൊണ്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് എന്തൊരു നാണക്കേടാണ്. ആരാധകർ അദ്ദേഹത്തിന് വേണ്ടിയുള്ള മുറവിളി കൂട്ടുന്നതും അദ്ദേഹത്തിന്റെ പേര് വിളിച്ചു പറയുന്നതും ഒക്കെ ഒരിക്കലും അവസാനിച്ചിരുന്നില്ല.ഫെർണാണ്ടോ സാന്റോസ്‌ ഇനി മറ്റു രൂപത്തിലുള്ള തീരുമാനങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കാം ” ഇതാണ് റൊണാൾഡോയുടെ പാർട്ണർ കുറിച്ചിട്ടുള്ളത്.

ഏതായാലും റൊണാൾഡോയുടെ അഭാവം പോർച്ചുഗലിനെ ബാധിച്ചില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. യുവ താരങ്ങൾ ഉൾപ്പെടെയുള്ളവർ മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!