എന്തുകൊണ്ട് റിച്ചാർലീസണെ ഉൾപ്പെടുത്തി? വിശദീകരണവുമായി ബ്രസീൽ പരിശീലകൻ!

ഗോളടിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു റിച്ചാർലീസണെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ ബ്രസീലിന്റെ രണ്ടു മത്സരങ്ങളും റിച്ചാർലീസൺ കളിച്ചിരുന്നു. ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല എന്നുള്ളത് മാത്രമല്ല ചില സുവർണ്ണാവസരങ്ങൾ അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു. ബെഞ്ചിൽ ഇരുന്നുകൊണ്ട് കരയുന്ന റിച്ചാർലീസന്റെ ദൃശ്യങ്ങളൊക്കെ വൈറലാവുകയും ചെയ്തിരുന്നു.

ഏതായാലും അടുത്ത മത്സരങ്ങൾക്കുള്ള ടീമിലും റിച്ചാർലീസണെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ അദ്ദേഹത്തിന് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.എന്നാൽ താരത്തെ ഉൾപ്പെടുത്തിയതിനുള്ള ഒരു വിശദീകരണം പരിശീലകൻ നൽകിയിട്ടുണ്ട്.റിച്ചാർലീസണിന്റെ ടെക്നിക്കൽ ലെവലാണ് ഇദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.ഡിനിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റിച്ചാർലീസണെ തിരഞ്ഞെടുത്ത ആദ്യത്തെ ക്രൈറ്റീരിയ അദ്ദേഹത്തിന്റെ ടെക്നിക്കൽ ലെവൽ തന്നെയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റിച്ചാർലീസൺ നല്ല രീതിയിൽ തന്നെയാണ് കളിച്ചിട്ടുള്ളത്.ചില അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷേ മോശമായി അദ്ദേഹം കളിച്ചിട്ടില്ല.പല നിലയിലും അദ്ദേഹം ടീമിനെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഗോളടിക്കാൻ ഭാഗ്യമില്ലാതെ പോയി.ടോട്ടൻഹാമിൽ അദ്ദേഹം ഇമ്പ്രൂവ് ആയി വരുന്നുണ്ട്. പകരക്കാരനായി വന്നുകൊണ്ട് ഒരു ഗോളും ഒരു അസിസ്റ്റും നേടിയത് നമ്മൾ കണ്ടതാണല്ലോ ” ഇതാണ് ഡിനിസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ടാലിസ്ക്കയെ തഴഞ്ഞുകൊണ്ട് റിച്ചാർലീസനെ ഉൾപ്പെടുത്തിയതിന്റെ പേരിലാണ് ഈ പരിശീലകന് ഇപ്പോൾ വിമർശനങ്ങൾ കേൾക്കേണ്ടിവരുന്നത്. അടുത്ത മത്സരത്തിൽ വെനിസ്വേല,ഉറുഗ്വ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ ബ്രസീലിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!