ഇനി പഴയപോലെയല്ല, ഫുട്‍ബോളിൽ നിർണായകമാറ്റങ്ങൾ വരുത്തി ഫിഫ

കോവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ച ഫുട്ബോൾ പുനരാരംഭിക്കാനിരിക്കെ നിർണായകമാറ്റങ്ങൾ വരുത്തി കൊണ്ട് ഫിഫ പ്രസ്താവന പുറപ്പെടുവിച്ചു. ദി ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡാണ് സ്പാനിഷ് എഫ്എ മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിച്ചു കൊണ്ട് അത് നടപ്പിലാക്കാൻ ഉത്തരവിട്ടത്. ഒരു മത്സരത്തിൽ ഒരു ടീമിന് അഞ്ച് സബ്സ്റ്റിട്യൂഷനുകൾ നടത്താം, വാർ സംവിധാനം എടുത്തു കളയും തുടങ്ങിയ നിർണായക മാറ്റങ്ങളാണ് ഫിഫ നടപ്പിൽ വരുത്താൻ പോവുന്നത്. പക്ഷെ താൽകാലിക ഭേദഗതികളാണ് ഇതെന്ന് മാത്രം. ഈ വർഷം അവസാനത്തോടെ ഈ ഭേദഗതികൾ അസാധുവാകുമെന്നും ഫിഫ പറയുന്നുണ്ട്.

നിലവിൽ ഒരു ടീമിന് മൂന്ന് സബ്സ്റ്റിട്യൂഷനുകൾ എന്നുള്ളത് അഞ്ചാക്കി ഉയർത്തിയിട്ടുണ്ട്. പക്ഷെ സമയനഷ്ടം ഉണ്ടാവാതിരിക്കാൻ മത്സരസമയത്ത് മൂന്നെണ്ണം മാത്രമേ അനുവദനീയമുള്ളൂ. ബാക്കി രണ്ടെണ്ണം ഹാഫ്ടൈമിൽ നടത്തേണ്ടി വന്നേക്കും. ഒരിടവേളക്ക് ശേഷം പെട്ടന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന താരങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടിയാണ് ഫിഫ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കൂടാതെ ടൈറ്റ് ഷെഡ്യൂൾ ആണ് വരാനിരിക്കുന്നത് എന്നതും ഈ നിയമം നടപ്പിലാക്കാൻ കാരണമായി. ഇത് കൂടാതെ വാർ സംവിധാനം താൽക്കാലികമായി നിർത്തിവെക്കാനും ഫിഫ ആലോചിച്ചിട്ടുണ്ട്. സമയനഷ്ടം ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടിയും.

Leave a Reply

Your email address will not be published. Required fields are marked *