ഇങ്ങനെയാണെങ്കിൽ പുറത്താവുന്നതായിരുന്നു നല്ലത് : ആഞ്ഞടിച്ച് സ്കലോനി!
ഇന്നലെ നടന്ന ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിലെ ചാമ്പ്യന്മാരായി കൊണ്ട് അർജന്റീന പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. അർജന്റീനയുടെ എതിരാളികൾ ഇനി ഓസ്ട്രേലിയ ആണ്. വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.
അതായത് വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അർജന്റീനക്ക് വിശ്രമത്തിന് ഇപ്പോൾ ലഭിക്കുന്നത്. ഇതിനെതിരെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇങ്ങനെയാണെങ്കിൽ പുറത്താവുന്നതായിരുന്നു നല്ലത് എന്നാണ് അർജന്റീന കോച്ച് പറഞ്ഞിട്ടുള്ളത്. ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ എത്തിയിട്ട് പോലും ഇതാണ് ഗതിയെന്നും സ്കലോനി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#Qatar2022
⚽ @Argentina 🇦🇷 2 (Alexis Mac Allister y Julián Álvarez) 🆚 #Polonia 🇵🇱 0
👉 ¡Final del partido!
🔜 El elenco comandado por Lionel Scaloni jugará el próximo sábado ante #Australia 🇦🇺
¡Vamos #TodosJuntos a octavos! 🤜🤛 pic.twitter.com/3kjSLQ8fAf— Selección Argentina 🇦🇷 (@Argentina) November 30, 2022
” പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിച്ചതിൽ ഞാൻ ഹാപ്പിയാണ്.എന്നാൽ മറ്റൊരു കാര്യത്തിൽ ഞാൻ ഹാപ്പിയല്ല. കാരണം രണ്ട് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾക്ക് വീണ്ടും കളിക്കേണ്ടി വരുന്നു. ഞങ്ങൾ ഗ്രൂപ്പ് ചാമ്പ്യന്മാരാണ്. ഇതെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നുള്ളത് ഞങ്ങൾക്കറിയില്ല.ഞങ്ങളെക്കാൾ വിശ്രമത്തിനുള്ള സമയം ഓസ്ട്രേലിയക്ക് ലഭിച്ചു. യഥാർത്ഥത്തിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടുവരുന്ന ഞങ്ങൾക്കാണ് കൂടുതൽ വിശ്രമം ലഭിക്കേണ്ടത്. ഇങ്ങനെയാണെങ്കിൽ മൂന്നാം സ്ഥാനം നേടി കൊണ്ട് പുറത്തു പോകുന്നതായിരുന്നു നല്ലത്. എന്തുകൊണ്ടാണ് ഫിഫ ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല ” സ്കലോനി പറഞ്ഞു.
ഏതായാലും അർജന്റീനയെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയ ഒരു വലിയ എതിരാളികൾ ഒന്നുമല്ല. എന്നാൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ ഈ മത്സരത്തിനു വരുന്നത്.