അർജന്റൈൻ ഡിഫൻഡർക്ക് കോവിഡ് സ്ഥിരീകരിച്ചു, യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കി !

അർജന്റീന ഡിഫൻഡർ വാൾട്ടർ കണ്ണെമാന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ടിവൈസി സ്പോർട്സിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതോടെ താരത്തെ അടുത്ത മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഒഴിവാക്കിയിട്ടുണ്ട്. ഒക്ടോബറിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ആണ് അർജന്റീന കളിക്കുന്നത്. ഈ ടീമിലേക്ക് പരിശീലകൻ സ്കലോണി കണ്ണെമാനെ വിളിച്ചിരുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഒഴിവാക്കുകയായിരുന്നു. പകരം ആരെ ടീമിലേക്ക് ഉൾപ്പെടുത്തുമെന്ന് സ്കലോണി വ്യക്തമാക്കിയിട്ടില്ല. 2018 മുതൽ അർജന്റീന ടീമിൽ ഇടം നേടിയ താരമാണ് കണ്ണെമാൻ.

നിലവിൽ ബ്രസീലിയൻ ക്ലബായ ഗ്രിമിയോക്ക് വേണ്ടിയാണ് താരം പന്തു തട്ടുന്നത്. 2016-ലാണ് ഈ പ്രതിരോധനിര താരം ഗ്രിമിയോയിൽ എത്തിയത്. അടുത്ത മാസം ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് അർജന്റീന കളിക്കുന്നത്. സൂപ്പർ താരങ്ങളായ മെസ്സി, ദിബാല, ലൗറ്ററോ മാർട്ടിനെസ്, എമിലിയാനോ മാർട്ടിനെസ് എന്നിവർ എല്ലാം തന്നെ ടീമിൽ ഇടം നേടിയിട്ടുണ്ട്. യുവാൻ ഫോയ്ത്ത്, റെൻസോ സറാവിയ, ജർമ്മൻ പെസെല്ല, ലിയനാർഡോ ബാലെർഡി, നിക്കോളാസ് ഓട്ടമെന്റി, നൂഹൻ പെരെസ്, നിക്കോളാസ് ടാഗ്ലിഫിയാക്കോ, മാർക്കോസ് അക്യുന, ഫകുണ്ടോ മെഡിന എന്നിവരാണ് അർജന്റീനയുടെ പ്രതിരോധനിര കാക്കാൻ ഇടം നേടിയവർ.

Leave a Reply

Your email address will not be published. Required fields are marked *