ലിവർപൂളിന് തിരിച്ചടി, തിയാഗോ അൽകാൻട്രക്ക് കോവിഡ് സ്ഥിരീകരിച്ചു !

ലിവർപൂളിന്റെ പുത്തൻ മധ്യനിര താരം തിയാഗോ അൽകാൻട്രക്ക് കോവിഡ് സ്ഥിരീകരിച്ചു. ലിവർപൂൾ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ വഴി ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ആവിശ്യമായ ഉപദേശനിർദേശങ്ങൾ താരത്തിന് നൽകിയിട്ടുണ്ടെന്നും താരം എല്ലാ വിധ പ്രോട്ടോകോളുകളും പാലിച്ചു കൊണ്ട് സെൽഫ് ഐസോലേഷനിലാണെന്നും ലിവർപൂൾ അറിയിച്ചിട്ടുണ്ട്. ആവിശ്യമായ സമയം അദ്ദേഹം സെൽഫ് ഐസോലേഷനിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌സണലിനെതിരായ മത്സരത്തിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. തുടർന്നാണ് ലിവർപൂൾ ഔദ്യോഗികപ്രസ്താവന പുറപ്പെടുവിച്ചത്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഈ മധ്യനിര വിസ്മയം ബയേൺ മ്യൂണിക്കിൽ നിന്നും ലിവർപൂളിലേക്ക് എത്തിയത്. ചെൽസിക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങികൊണ്ട് താരം റെഡ്‌സിന്റെ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിൽ നിരവധി പാസുകൾ പൂർത്തിയാക്കിയ താരം പ്രീമിയർ ലീഗിൽ റെക്കോർഡ് ഇടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് താരത്തിന് കളിക്കാനായില്ല. ഈ വീക്കെന്റിൽ നടക്കുന്ന ആസ്റ്റൺ വില്ലക്കെതിരെയുള്ള മത്സരത്തിലും താരം പുറത്തിരിക്കേണ്ടി വരും. അടുത്ത മാസം എവർട്ടണെതിരെ നടക്കുന്ന മത്സരത്തിൽ താരം ലിവർപൂൾ നിരയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!