മെസ്സിയെക്കാൾ മികച്ചത് ലെവന്റോസ്ക്കിയാണെന്നത് താരം തെളിയിക്കുമെന്ന് മുള്ളർ !
ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെക്കാൾ മികച്ചത് റോബർട്ടോ ലെവന്റോസ്ക്കി ആണ് എന്നുള്ളത് താരം തെളിയിക്കുമെന്ന് സഹതാരമായ തോമസ് മുള്ളർ. ബാഴ്സയ്ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിലാണ് താരം മെസ്സിയെക്കാൾ മികച്ചവനാണ് എന്ന് തെളിയിക്കുക എന്നാണ് മുള്ളറുടെ അവകാശവാദം. ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് മുള്ളർ ഇക്കാര്യം അറിയിച്ചത്. നിലവിൽ മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കി തന്നെയാണ് എന്നാണ് താൻ വിശ്വസിക്കുന്നത് എന്നാണ് മുള്ളർ അഭിപ്രായപ്പെട്ടത്. ഇന്നലെ ചെൽസിക്കെതിരായ മത്സരത്തിൽ 4-1 ന്റെ വമ്പൻ ജയമാണ് ബയേൺ നേടിയത്. രണ്ടും ഗോളും രണ്ടു അസിസ്റ്റും നേടിയ ലെവ നാല് ഗോളിലും പങ്കാളിത്തം അറിയിക്കുകയായിരുന്നു.
Is Lewandowski a better all-round attacker than Messi right now? 🧐
— Goal (@goal) August 9, 2020
🗣️ Muller: "We'll see that on Friday. Lewy will have to answer this question. Messi also played very well today. But it's up to Lewy and us to answer this question in Lewy's favour on Friday." 👊 pic.twitter.com/mVbG5UHoAm
ലോകത്തിലെ മികച്ച അറ്റാക്കർ ലെവന്റോസ്ക്കിയാണോ എന്ന ചോദ്യത്തിന് മറുപടിയായി മുള്ളറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ” നമുക്ക് അത് വെള്ളിയാഴ്ച കാണാം. അന്ന് അദ്ദേഹം ഈ ചോദ്യത്തിനുള്ള ഉത്തരം നൽകും. മെസ്സി ഇന്ന് നല്ല രീതിയിൽ തന്നെയാണ് കളിച്ചത്. എന്നാൽ വെള്ളിയാഴ്ച കാര്യങ്ങൾ ലെവന്റോസ്ക്കിക്ക് അനുകൂലമായിരിക്കും. അന്ന് അദ്ദേഹം ഇതിന് മറുപടി നൽകുകയും ചെയ്യും ” മുള്ളർ പറഞ്ഞു. ഈ സീസണിൽ മാരകഫോമിലാണ് ലെവന്റോസ്ക്കി പന്തു തട്ടുന്നത്. എല്ലാ കോംപിറ്റീഷനുകളിലുമായി 44 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളാണ് താരം ഇതുവരെ അടിച്ചു കൂട്ടിയത്. ചെൽസിയെ 7-1 ന് തകർത്തതിൽ നിർണായക പങ്ക് താരത്തിന്റേത് ആണ്. ക്വാർട്ടർ ഫൈനലിൽ മെസ്സിയും ലെവന്റോസ്ക്കിയും നേർക്കുനേർ വരുന്നു എന്നുള്ളത് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കാര്യമാണ്.
⚽️⚽️🅰️🅰️ Robert Lewandowski had a direct hand in all 4 goals vs Chelsea
— WhoScored.com (@WhoScored) August 9, 2020
⛹️♂️ To go with his goal, Lionel Messi completed 7 dribbles vs Napoli
📝 See who joins the pair in the Champions League team of the week 👇 #UCL