ബാഴ്സ, റയൽ, സിറ്റി: ബയേൺ സൂപ്പർ താരത്തിൽ നോട്ടമിട്ട് വമ്പൻമാർ
ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരമാവാനൊരുങ്ങി നിൽക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം കിങ്സ്ലി കോമാൻ. യൂറോപ്യൻ വമ്പൻമാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നീ വമ്പൻ ക്ലബുകളാണ് താരത്തെ നോട്ടമിട്ട് വെച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്ക് വിടാൻ താല്പര്യം പ്രകടിപ്പിച്ച ഈ ഇരുപത്തിമൂന്നുകാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്കായിരിക്കും ചേക്കേറുക എന്നാണ് ശക്തമായ അഭ്യൂഹം. പ്രമുഖജർമ്മൻ മാധ്യമമായ സ്കൈ ജർമനിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാഞ്ചെസ്റ്റർ സിറ്റിയുമായി ഒരു സ്വാപ് ഡീലിനായിരിക്കും ബയേൺ ശ്രമിച്ചേക്കുക.
സിറ്റി താരം ലിറോയ് സാനെയിൽ ബയേൺ മ്യൂണിക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനാൽ തന്നെ ഇരുതാരങ്ങളേയും വെച്ച് ഒരു സ്വാപ് ഡീൽ ആയിരിക്കും ഈ ട്രാൻസ്ഫർ വിൻഡോയിൽ നടക്കാൻ സാധ്യത കൂടുതൽ. നിലവിലെ സിറ്റി പരിശീലകൻ പെപ്പുമായി പ്രവർത്തിച്ച പരിചയം ഉള്ള താരമാണ് കോമാൻ. അതേ സമയം താരത്തിന് വേണ്ടി റയലും ബാഴ്സയും ചെറിയ തോതിൽ ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. നിലവിൽ താരത്തിന് 2023 വരെ ബയേണുമായി കരാർ ഉണ്ടെങ്കിലും താരം ഈ സീസൺ അന്ത്യത്തോടെ തന്നെ ക്ലബ് വിട്ടേക്കും. 53 മില്യൺ പൗണ്ട് ആണ് താരത്തിന് ബയേൺ വിലയിട്ടിരിക്കുന്നത്.