ഹാർഡ് വർക്ക് അവസാനിക്കുന്നില്ല : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ ഇൻസ്റ്റഗ്രാം സന്ദേശം!

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ടുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് എത്തിയത്. സൗദിയിലെ തന്റെ ആദ്യമത്സരം റിയാദിന് വേണ്ടി പിഎസ്ജിക്കെതിരെയായിരുന്നു റൊണാൾഡോ കളിച്ചിരുന്നത്. ആ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്കാരം കരസ്ഥമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പക്ഷേ അൽ നസ്ർ ജേഴ്സിയിൽ ആ മികവ് പുറത്തെടുക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല. ആകെ രണ്ടു മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല കഴിഞ്ഞ സൂപ്പർ കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ അൽ നസ്ർ പരാജയപ്പെട്ട് പുറത്താവുകയും ചെയ്തിരുന്നു.

ആ മത്സരത്തിനിടെ പലപ്പോഴും അൽ ഇത്തിഹാദ് ആരാധകർ റൊണാൾഡോയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ ക്രിസ്റ്റ്യാനോ അതൊന്നും കാര്യമാക്കുന്നില്ല. അടുത്ത മത്സരത്തിനു വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് നിലവിൽ താരമുള്ളത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു സന്ദേശം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെക്കുകയും ചെയ്തിരുന്നു.

താൻ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് റൊണാൾഡോ പങ്കു വെച്ചിട്ടുള്ളത്.Hard work Never Stops എന്നാണ് അതിന്റെ ക്യാപ്ഷനായി കൊണ്ട് റൊണാൾഡോ കുറിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് ഗോളുകൾ നേടാനും തന്റെ മികവിലേക്ക് തിരിച്ചെത്താനുമുള്ള ഹാർഡ് വർക്കിലാണ് നിലവിൽ റൊണാൾഡോ ഉള്ളത്.

അടുത്ത മത്സരത്തിൽ അൽ നസ്സ്ർ അൽ ഫത്തേഹിനെയാണ് നേരിടുക. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!