സലാ സൗദിയിലേക്ക്,CR7 നെ പിന്തള്ളും:പോൾ റോബിൻസൺ

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യ ഉദ്ദേശിക്കുന്നുണ്ട്.അവർ പ്രധാനമായും രണ്ടു താരങ്ങൾക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിന, ലിവർപൂളിന്റെ മുഹമ്മദ് സലാ എന്നിവരാണ് ആ രണ്ടു താരങ്ങൾ. ഈ രണ്ടു താരങ്ങളും സൗദിയിലേക്ക് എത്താനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. കഴിഞ്ഞ സമ്മറിൽ സലാക്ക് വേണ്ടി അൽ ഇത്തിഹാദ് പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു.

മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ ആയിരുന്ന പോൾ റോബിൻസൺ ഇപ്പോൾ മിഡിൽ ഈസ്റ്റ് എക്സ്പെർട്ട് കൂടിയാണ്.സലാ സൗദി അറേബ്യയിലേക്ക് ചേക്കേറും എന്നത് ഇദ്ദേഹം ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാ കാലവും ക്രിസ്റ്റ്യാനോയെ ആശ്രയിക്കാൻ സൗദിക്ക് സാധിക്കില്ലെന്നും സലാ സൗദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളുമെന്നും റോബിൻസൺ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം സലായും സൗദിയും തമ്മിലുള്ള ഡീൽ നടന്നു കഴിഞ്ഞിട്ടുണ്ട്. കാരണം വ്യക്തിഗതമായി അദ്ദേഹത്തിന് ഒരുപാട് ആഗ്രഹങ്ങളുണ്ട്. അദ്ദേഹത്തിന്റെയും കുടുംബത്തെയും സാമ്പത്തിക ഭദ്രത അവിടെയുണ്ട്.മതപരമായ വിശ്വാസങ്ങൾ കൂടി ഇതിന്റെ ഭാഗമാണ്.അദ്ദേഹം സൗദി അറേബ്യൻ ലീഗിൽ എത്തിയാൽ ഒരു ഐക്കൺ ആയി മാറും. സൗദിക്ക് എല്ലാകാലവും ക്രിസ്റ്റ്യാനോയെ ആശ്രയിക്കാൻ കഴിയില്ല.കാരണം എക്കാലവും റൊണാൾഡോ അവിടെ ഉണ്ടാകില്ലല്ലോ.സലാ അവിടേക്ക് വന്നു കഴിഞ്ഞാൽ തീർച്ചയായും റൊണാൾഡോയെ അദ്ദേഹം മറികടക്കും.കൂടുതൽ വരുമാനം സൗദി ലീഗിന് ലഭിക്കും.സലായെ സ്വന്തമാക്കുമ്പോൾ പ്രീമിയർ ലീഗിലെ എക്കാലത്തെയും വലിയ ഒരു ഡീൽ തന്നെയാണ് നടക്കുക “ഇതാണ് ഇപ്പോൾ റോബിൻസൺ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സമ്മറിൽ തന്നെ ഒരു റെക്കോർഡ് തുക അൽ ഇത്തിഹാദ് ലിവർപൂളിന് വാക്ദാനം ചെയ്തിരുന്നു. എന്നാൽ ലിവർപൂൾ അത് നിരസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അതിനേക്കാൾ വലിയ ഓഫർ വരുന്ന സമ്മറിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. സലാക്കും സൗദിയിലേക്ക് പോകാൻ താല്പര്യമുണ്ട് എന്നാണ് റൂമറുകൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!