അവനൊരു കുട്ടിയല്ലേ? യുണൈറ്റഡ് താരത്തെ പിന്തുണച്ച് കാസമിറോ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെയധികം മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.നിരവധി തോൽവികൾ ഈ സീസണിൽ അവർ വഴങ്ങിയിട്ടുണ്ട്. ഗോളടിക്കാൻ ആളില്ല എന്നത് യുണൈറ്റഡിനും പരിശീലകനും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. വലിയ തുക നൽകിക്കൊണ്ട് കൊണ്ടുവന്ന സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ട് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ കേവലം ഒരു ഗോൾ മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ ഹൊയ്ലുണ്ടിന് കേൾക്കേണ്ടി വരുന്നുണ്ട്. എന്നാൽ താരത്തെ പിന്തുണച്ചുകൊണ്ട് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ രംഗത്ത് വന്നിട്ടുണ്ട്. അവനൊരു കുട്ടിയല്ലേ എന്നാണ് കാസമിറോ ചോദിച്ചിട്ടുള്ളത്. ക്ലബ്ബിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു കാസമിറോ. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അവൻ ചെറിയൊരു പയ്യനാണ്.അതുകൊണ്ടുതന്നെ നമ്മൾ ഒരുപാട് സമ്മർദ്ദം അവനിൽ ചെലുത്താൻ പാടില്ല. ഒരുപാട് ആളുകൾ കരുതിയത് അവൻ വന്നുകൊണ്ട് 30 ഗോളുകൾ നേടുമെന്നാണ്.അദ്ദേഹം യുവതാരമാണ്.മാത്രമല്ല പ്രീമിയർ ലീഗിലെ ആദ്യ സീസൺ കൂടിയാണ്.ഞാൻ അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിൽ ഹാപ്പിയാണ്.ഇത്തരം ഡിമാൻഡിങ് ആയിട്ടുള്ള മത്സരങ്ങളിൽ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരിക്കും.എന്നിരുന്നാലും അദ്ദേഹം വളരെയധികം കോൺട്രിബ്യൂട്ട് ചെയ്യുന്നുണ്ട്. വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. തീർച്ചയായും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു യുഗം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുക തന്നെ ചെയ്യും “ഇതാണ് ഹൊയ്ലുണ്ടിനെ കുറിച്ച് കാസമിറോ പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിൽ മാത്രമായി 9 തോൽവികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയിട്ടുണ്ട്. അവസാനമായി കളിച്ച മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനോടും അവർ പരാജയപ്പെടുകയായിരുന്നു. ഇനി അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!