മെസ്സിയേക്കാൾ കമ്പ്ലീറ്റ് പ്ലെയർ CR7 തന്നെ:പെഡ്രോ

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമേറിയ റൈവൽറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള റൈവൽറി. കഴിഞ്ഞ 15 വർഷത്തിന് മുകളിലായി ഇരുവരും തമ്മിലുള്ള ചിരവൈരിതക്ക് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇവരിൽ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് ഓരോ വ്യക്തികൾക്കും അവരുടേതായ അഭിപ്രായങ്ങളാണ് ഉണ്ടാവുക.

മുൻ പോർച്ചുഗീസ് താരമായിരുന്നു പേഡ്രോ മെന്റസ് ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമാണ്. മെസ്സിയെക്കാൾ കമ്പ്ലീറ്റ് പ്ലെയർ റൊണാൾഡോയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.പെഡ്രോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച 2 താരങ്ങൾക്കാണ് നമ്മൾ സാക്ഷിയായി കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞ ഒരുപാട് വർഷമായി ഹൈ ലെവലിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ഡിബേറ്റ് ഇപ്പോഴും തുടരുകയാണ്.എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിയെക്കാൾ കമ്പ്ലീറ്റ് പ്ലെയറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിന് കാരണം റൊണാൾഡോ പല ലീഗുകളിലും പ്രൂവ് ചെയ്തു എന്നുള്ളതാണ്.

ലാലിഗയിലും പ്രീമിയർ ലീഗിലും ഇറ്റാലിയൻ ലീഗിലുമൊക്കെ റൊണാൾഡോ ടോപ്പ് സ്കോറർ ആയിട്ടുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമാണ്. മെസ്സി ഫന്റാസ്റ്റിക് ആയിട്ടുള്ള ഒരു ടെക്നിക്കൽ താരമാണ്.പക്ഷേ അദ്ദേഹം സ്പെയിനിൽ മാത്രമാണ് പ്രൂവ് ചെയ്തിട്ടുള്ളത്. ഫ്രാൻസിൽ പരാജയമായിരുന്നു. പിന്നീട് അദ്ദേഹം MLS ആണ് തിരഞ്ഞെടുത്തത്. പ്രീമിയർ ലീഗ് വളരെയധികം അഗ്രസീവായ ലീഗാണ്.അവിടെ മെസ്സി പ്രൂവ് ചെയ്തിട്ടില്ല. പക്ഷേ റൊണാൾഡോ അത് ചെയ്തിട്ടുണ്ട്.ഈ ഡിബേറ്റ് തീർച്ചയായും ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കുന്നതാണ്.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം റൊണാൾഡോയാണ് മെസ്സിയെക്കാൾ കംപ്ലീറ്റ് പ്ലയെർ ” ഇതാണ് പേഡ്രോ പറഞ്ഞിട്ടുള്ളത്.

മെസ്സിയും റൊണാൾഡോയും ഇപ്പോഴും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.അമേരിക്കൻ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം മെസ്സിയാണ്. അതേസമയം സൗദി ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ളത് റൊണാൾഡോക്കുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!