എംബപ്പേ ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തി, പുരസ്കാരം യമാലിന്!
ഗംഭീര പ്രകടനമാണ് ബാഴ്സലോണക്ക് വേണ്ടി യുവ സൂപ്പർതാരമായ ലാമിൻ യമാൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ആകെ 10 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം ക്ലബ്ബിനുവേണ്ടി വഹിച്ചിട്ടുണ്ട്. 5 ഗോളുകളും 5 അസിസ്റ്റുകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇപ്പോഴിതാ അർഹിച്ച ഒരു പുരസ്കാരം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തിലെ ലാലിഗയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് യമാലിനെ തേടി എത്തിയിട്ടുള്ളത്.
സെപ്റ്റംബറിൽ ലീഗിൽ കളിച്ചാൽ നാലു മത്സരങ്ങളിൽ നിന്ന് നാല് ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടി.ജിറോണക്കെതിരെ ഇരട്ട ഗോളുകൾ നേടിയ യമാൽ ഒസാസുനക്കെതിരെ ഒരു ഗോൾ നേടിയിരുന്നു. മാത്രമല്ല വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിരുന്നു.
മറ്റൊരു ബാഴ്സ താരമായ റാഫിഞ്ഞയായിരുന്നു ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച ലാലിഗ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നത്. ട്രയൽ മാഡ്രിഡ് താരമായ എംബപ്പേയെ തോൽപ്പിച്ചു കൊണ്ടാണ് യമാൽ ഈയൊരു പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.കൂടാതെ ഇനാക്കി വില്യംസ്,ലോ ചെൽസോ എന്നിവരെയും ഇദ്ദേഹം പരാജയപ്പെടുത്തിയിട്ടുണ്ട്.