എല്ലാത്തിലും മികച്ചവൻ,മെസ്സിയെ കാണാൻ ആഗ്രഹമുണ്ട് :അർജന്റൈൻ പ്രസിഡന്റ്!
അർജന്റീന ദേശീയ ടീമിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടിവന്ന താരമാണ് ലയണൽ മെസ്സി. അതേ തുടർന്ന് അദ്ദേഹത്തിന് വിരമിക്കുക പോലും ചെയ്യേണ്ടി വന്നിരുന്നു. പക്ഷേ പിന്നീട് തിരിച്ചുവന്ന മെസ്സി അസാധാരണമായ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. എന്ന് അർജന്റീന ദേശീയ ടീമിനോടൊപ്പം മെസ്സിക്ക് നേടാനായി ഒന്നും തന്നെ ബാക്കിയില്ല എന്നതാണ് യാഥാർത്ഥ്യം.
അർജന്റീനയുടെ പ്രസിഡന്റായ ഹവിയർ മിലെയ് മെസ്സിയെക്കുറിച്ച് തന്റെ പുതിയ അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്.എല്ലാത്തിലും മികച്ചവനായ മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയെ ഒന്ന് നേരിട്ട് കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.സുസാന ജിമിനസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിലെയ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എപ്പോഴും മെസ്സിക്ക് മുൻഗണന നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇവിടെ പലപ്പോഴും മെസ്സിയെ കുറിച്ച് പലതും പ്രചരിപ്പിച്ചിരുന്നു.പക്ഷേ എക്കാലവും മെസ്സിയെ ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നവനാണ് ഞാൻ. ഓരോ താരങ്ങൾക്കും ഓരോ ഏരിയയിലാണ് മികച്ചവനാവാൻ സാധിക്കുക.എന്നാൽ മെസ്സി അങ്ങനെയല്ല.എല്ലാത്തിലും മെസ്സി മികച്ചവനാണ്.അസാധ്യമായ ഒരു താരമാണ് മെസ്സി.മെസ്സിയെക്കാൾ മികച്ച ഒരു മനുഷ്യനില്ല. അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു “ഇതാണ് അർജന്റീന പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി പതിവ് പോലെ മികച്ച പ്രകടനം ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇന്റർമയാമിയെ സമനിലയിലേക്ക് എത്തിച്ചത് മെസ്സിയാണ്.16 ലീഗ് മത്സരങ്ങൾ കളിച്ച മെസ്സി 15 ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയുടെ ജേഴ്സിയിലും നമുക്ക് മെസ്സിയെ കാണാൻ കഴിയും.