ഫൈറ്റ് ചെയ്യാൻ റെഡി,റയലിനും ആഞ്ചലോട്ടിക്കും പണി കൊടുക്കണം: ടുഷേൽ
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ പാദ സെമി ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻ ശക്തികളായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം വീക്ഷിക്കാനാവുക.ബയേണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
രണ്ട് മികച്ച പരിശീലകർ ഏറ്റുമുട്ടുന്ന ഒരു മത്സരം കൂടിയാണ് ഇത്.കാർലോ ആഞ്ചലോട്ടിയും തോമസ് ടുഷേലുമാണ് ഈ മത്സരത്തിൽ പരസ്പരം മുഖാമുഖം വരുന്നത്.ആഞ്ചലോട്ടിയെ നേരിടുന്നതിനെ കുറിച്ച് ചില കാര്യങ്ങൾ ടുഷേൽ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ഫൈറ്റ് ചെയ്യാൻ തങ്ങൾ റെഡിയായെന്നും റയലിനും ആഞ്ചലോട്ടിക്കും കാഠിന്യമേറിയ സമയം സമ്മാനിക്കണമെന്നുമാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടുഷേലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Thomas Tuchel: “Playing against Carlo Ancelotti is always something special. We will try to give his team a hard time. We need the fans in the stadium. It’s a 50-50 match. We accept the fight.” @iMiaSanMia pic.twitter.com/HtKaBXQKLX
— Madrid Xtra (@MadridXtra) April 27, 2024
“കാർലോ ആഞ്ചലോട്ടിക്കെതിരെ കളിക്കുക എന്നുള്ളത് എപ്പോഴും എപ്പോഴും സ്പെഷ്യലായിട്ടുള്ള ഒരു കാര്യമാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും വളരെയധികം കഠിനമായ ഒരു സമയം നൽകാനാണ് ഞങ്ങൾ ശ്രമിക്കുക.സ്റ്റേഡിയം മുഴുവനും ഞങ്ങൾക്ക് ആരാധകരെ ആവശ്യമുണ്ട്. ഇതൊരു 50-50 മത്സരമാണ്.പക്ഷേ ഞങ്ങൾ ഫൈറ്റ് ചെയ്യാൻ തയ്യാറായിക്കഴിഞ്ഞു.റയൽ മാഡ്രിഡിനെതിരെ കളിക്കുമ്പോൾ അവരുടെ പ്രൗഢിക്കെതിരെയും ഇതിഹാസത്തിനെതിരെയും കളിക്കേണ്ടതുണ്ട്. മുഴുവൻ ശ്രദ്ധയും ഞങ്ങൾ മത്സരത്തിലാണ് പതിപ്പിച്ചിരിക്കുന്നത്.ഒരു മികച്ച മത്സരം ഉണ്ടാക്കാനാണ് ഞങ്ങൾ നോക്കുന്നത് ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയുടെ വെല്ലുവിളി അതിജീവിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് ഇപ്പോൾ വരുന്നത്. അതേസമയം മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബയേൺ ഉള്ളത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങൾക്കെല്ലാം പരിശീലകൻ ആഞ്ചലോട്ടി വിശ്രമം നൽകിയിരുന്നു.അതുകൊണ്ടുതന്നെ പൂർണ്ണ സജ്ജരായി കൊണ്ടാണ് റയൽ മാഡ്രിഡ് ഈ മത്സരത്തിന് എത്തുന്നത്.