വിമർശനങ്ങൾ ഞാൻ ആസ്വദിക്കുന്നു : സോൾഷെയർ!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്.അറ്റലാന്റയാണ് യുണൈറ്റഡിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം ആരംഭിക്കുക.

കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും യുണൈറ്റഡ് ബൂട്ടണിയുക.കൂടാതെ കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ വിജയം നേടാനും യുണൈറ്റഡിന് സാധിച്ചിരുന്നു. ഈ വിജയങ്ങൾ ഒക്കെ തന്നെയും പരിശീലകനായ സോൾഷെയറുടെ കോച്ചിംഗ് ആയുസ് നീട്ടി നൽകുകയായിരുന്നു.

ഒരുപിടി വിമർശനങ്ങൾ സോൾഷെയർക്ക് ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങൾ താൻ ആസ്വദിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ സോൾഷെയർ.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിമർശനങ്ങൾ നിങ്ങൾക്ക്‌ നിങ്ങളിൽ തന്നെ സംശയങ്ങൾ ജനിപ്പിക്കും.അല്ലെങ്കിൽ സ്വയം നിലകൊള്ളാൻ കരുത്തേകും.ഞാൻ എപ്പോഴും വിമർശനങ്ങൾ ആസ്വദിച്ചിരുന്നു. അത്കൊണ്ട് തന്നെ വിമർശനങ്ങൾ തുടർന്നോട്ടെ.ജേണലിസ്റ്റുകൾ, പണ്ഡിറ്റ്‌സ്, വിദഗ്ദർ അവരെല്ലാം അവരുടെ ജോലി തുടരട്ടെ.അവരോട് പോരാടാനല്ല ഞാൻ ഇവിടെ ഉള്ളത്.ആരോടും കലഹിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ” സോൾഷെയർ പറഞ്ഞു.

നിലവിൽ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പിൽ ഒന്നാമതാണ് യുണൈറ്റഡ്. ആറ് പോയിന്റുകളാണ് യുണൈറ്റഡിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!