വിനിയും റോഡ്രിഗോയും ജൂഡും, എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി ടുഷേൽ!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ പാദ സെമി ഫൈനൽ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻ ശക്തികളായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈ മത്സരം വീക്ഷിക്കാനാവുക.ബയേണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

റയൽ മാഡ്രിഡിന്റെ അറ്റാക്കിങ് നിര ഇന്ന് വളരെ ശക്തമാണ്. ബ്രസീലിയൻ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,റോഡ്രിഗോ എന്നിവർക്ക് പുറമേ മിഡ്‌ഫീൽഡറായ ജൂഡ് ബെല്ലിങ്ങ്ഹാമും തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ഇവരെക്കുറിച്ച് ബയേൺ പരിശീലകൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇവർ മൂന്നു പേരെയും തടയാൻ എന്തെങ്കിലുമൊക്കെ പരിഹാരം ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട് എന്നാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിർണായകമായ ഗോളുകൾ നേടുന്നതിൽ മിടുക്കനാണ് റോഡ്രിഗോ.ഇടത് വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് കൊണ്ട് മുന്നേറുന്നതിൽ മിടുക്കനാണ് വിനീഷ്യസ് ജൂനിയർ. മാത്രമല്ല മികച്ച ഫിനിഷിങ്ങും അദ്ദേഹത്തിന് ഉണ്ട്.ജൂഡ് ബെല്ലിങ്ങ്ഹാം ഇപ്പോൾ അസാമാന്യനായ ഒരു താരമാണ്.അദ്ദേഹം ഒരുപാട് പുരോഗതി പ്രാപിച്ചു കഴിഞ്ഞു. റയൽ മാഡ്രിഡിൽ കളിക്കുന്ന ഓരോ താരത്തിലും വലിയ സമ്മർദ്ദമുണ്ട്, വലിയ പ്രതീക്ഷകളുണ്ട്.റയലിന്റെ ഈ ഭീഷണികളെ തടയാൻ ഞങ്ങൾ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട് “ഇതാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിയുടെ വെല്ലുവിളി അതിജീവിച്ചു കൊണ്ടാണ് റയൽ മാഡ്രിഡ് ഇപ്പോൾ വരുന്നത്. അതേസമയം മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബയേൺ ഉള്ളത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ പ്രധാനപ്പെട്ട താരങ്ങൾക്കെല്ലാം പരിശീലകൻ ആഞ്ചലോട്ടി വിശ്രമം നൽകിയിരുന്നു.അതുകൊണ്ടുതന്നെ പൂർണ്ണ സജ്ജരായി കൊണ്ടാണ് റയൽ മാഡ്രിഡ് ഈ മത്സരത്തിന് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!