മെസ്സിയാണ് ചൊറിഞ്ഞത്, ഞാൻ മിണ്ടാതിരിക്കുന്ന ആളല്ല: പ്രശ്നങ്ങളെ കുറിച്ച് LA ഗാലക്സി താരം

അമേരിക്കൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഇന്റർ മയാമി ലോസ് ആഞ്ചലസ് ഗാലക്സിയെ സമനിലയിൽ തളച്ചിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സരത്തിൽ ലീഡ് എടുത്തത് LA ഗാലക്സിയായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സി നേടിയ ഗോൾ അവരെ തോൽവിയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

ഈ മത്സരത്തിന്റെ ആദ്യപകുതിയിൽ ഗാലക്സി താരമായ സെറില്ലോയും ലയണൽ മെസ്സിയും തമ്മിൽ വാഗ്വാദം നടന്നിരുന്നു.സുവാരസുമായുണ്ടായ പ്രശ്നത്തിൽ പിന്നീട് മെസ്സി ഇടപെടുകയായിരുന്നു. പിന്നീട് മെസ്സിയും സെറില്ലോയും തമ്മിൽ രൂക്ഷമായ രൂപത്തിൽ ഏറ്റുമുട്ടി. ഇതേക്കുറിച്ച് ചില കാര്യങ്ങൾ സെറില്ലോ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിയാണ് പ്രശ്നം വഷളാക്കിയത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.സെറില്ലോയുടെ വാക്കുകൾ ഇങ്ങനെയാണ്.

ലയണൽ മെസ്സി ആദ്യമായി എന്നോട് സംസാരിച്ചപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. മെസ്സി ആദ്യം പറഞ്ഞ കാര്യം എനിക്ക് മനസ്സിലായിരുന്നില്ല.പക്ഷേ ആ സമയത്ത് മെസ്സി വളരെയധികം സീരിയസ് ആയിരുന്നു.ഞാൻ ശാന്തനായിരിക്കണം എന്ന് എനിക്കറിയാമായിരുന്നു. കാരണം അത് മത്സരത്തിന്റെ തുടക്ക ഘട്ടത്തിൽ തന്നെയാണ്. എന്താണ് ചെയ്യുന്നതെന്ന് മെസ്സിക്ക് കൃത്യമായ അറിയാമായിരുന്നു. അദ്ദേഹം എന്റെ തലയിൽ കയറാനാണ് ശ്രമിച്ചത്.പക്ഷേ ഞാൻ അങ്ങനെ വെറുതെ മിണ്ടാതിരിക്കുന്ന ആളല്ല. പിന്നീട് സുവാരസും ബുസ്ക്കെറ്റ്സും മെസ്സി ഡിഫൻഡ് ചെയ്തു.പക്ഷേ ഇതൊക്കെ ഫുട്ബോളിന്റെ ഭാഗമാണ്.ആ സമയത്ത് നമ്മൾ ശാന്തരായിരിക്കണം.എന്താണ് ഞങ്ങൾ പരസ്പരം പറഞ്ഞതെന്ന് ഞാൻ ഒരിക്കലും വെളിപ്പെടുത്തില്ല. അത് എന്നോടൊപ്പം തന്നെ ഉണ്ടാകും ” ഇതാണ് സെറില്ലോ പറഞ്ഞിട്ടുള്ളത്.

അമേരിക്കൻ ലീഗിൽ മികച്ച ഒരു തുടക്കം ലയണൽ മെസ്സിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട്. മെസ്സി ആദ്യ മത്സരത്തിൽ അസിസ്റ്റ് നേടിയിരുന്നു. അതിനുപുറമെയാണ് രണ്ടാം മത്സരത്തിൽ ഗോൾ സ്വന്തമാക്കിയിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ ഓർലാന്റോ സിറ്റിയാണ് ഇന്റർ മയാമിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *