നൽകിയത് നാല് അസിസ്റ്റുകൾ,ഡി ബ്രൂയിന വേറെ ലെവലെന്ന് ഹാലന്റ്

ഇന്നലെ FA കപ്പിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ വിജയമാണ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ലൂട്ടൻ ടൗണിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ തിളങ്ങിയത് മറ്റാരുമല്ല ഏർലിംഗ് ഹാലന്റാണ്. എണ്ണം പറഞ്ഞ 5 ഗോളുകളാണ് ഹാലന്റ് മത്സരത്തിൽ നേടിയത്. എന്നാൽ ഹാലന്റ് നേടിയ 4 ഗോളുകൾക്കും അസിസ്റ്റ് നൽകിയത് കെവിൻ ഡി ബ്രൂയിനയാണ്.

ഈ രണ്ട് താരങ്ങളും ചേർന്നുകൊണ്ട് ലൂട്ടൻ ടൌണിനെ അവരുടെ മൈതാനത്തെ വെച്ചുകൊണ്ട് കശാപ്പ് ചെയ്യുകയായിരുന്നു.ഹാലന്റും ഡി ബ്രൂയിനയും തമ്മിലുള്ള അണ്ടർസ്റ്റാൻഡിങ് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ ഹാലന്റ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്.അതായത് എന്താണ് തങ്ങൾക്ക് വേണ്ടതെന്ന് പരസ്പരം അറിയാം എന്നാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഡി ബ്രൂയിന വേറെ ലെവൽ താരമാണ്.അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ അദ്ദേഹമാണ് ഏറ്റവും ബെസ്റ്റ്.അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.ഞങ്ങൾക്ക് പരസ്പരം എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് തന്നെ അറിയാം.അത് നല്ല രൂപത്തിൽ ക്ലിക്കാവുകയും ചെയ്യുന്നു.അദ്ദേഹം വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു താരമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.

അതേസമയം മത്സരശേഷം ഈ രണ്ടു താരങ്ങളെയും പരിശീലകൻ പെപ് ഗാർഡിയോള പ്രശംസിച്ചിട്ടുണ്ട്.ഹാലന്റ് തീയായിരുന്നുവെന്നും ഡി ബ്രൂയിന പെർഫെക്റ്റ് ആയിരുന്നു എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്. രണ്ടുപേരും തമ്മിലുള്ള കണക്ഷൻ അപാരമാണെന്നും ഹാലന്റിനെ പോലെയുള്ള ഒരു താരത്തിന് ഡി ബ്രൂയിനയേയും ഡി ബ്രൂയിനയെ പോലെയുള്ള ഒരു താരത്തിന് ഹാലന്റിനേയും ആവശ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!