മെസ്സിയെ മയാമിയിൽ പരിശീലിപ്പിക്കാൻ സ്‌കലോണിയെത്തുമോ? ആഗ്രഹം പ്രകടിപ്പിച്ച് സ്‌കലോണി

സമീപകാലത്ത് അർജന്റീനയുടെ ദേശീയ ടീം കൈവരിച്ച നേട്ടങ്ങൾക്കെല്ലാം പിറകിൽ പ്രധാനമായും പ്രവർത്തിച്ച വ്യക്തി അവരുടെ പരിശീലകനായ ലയണൽ സ്‌കലോണിയാണ്. നാല് വർഷങ്ങൾ കൊണ്ട് സ്‌കലോണി അർജന്റീനയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഈയിടെ അർജന്റീനയുടെ പരിശീലക സ്ഥാനം രാജിവെക്കും എന്ന സൂചനകൾ അദ്ദേഹം നൽകിയിരുന്നു. പക്ഷേ കോപ്പ അമേരിക്കയിൽ അർജന്റീനയെ പരിശീലിപ്പിക്കാൻ അദ്ദേഹം ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

അതിനുശേഷം അദ്ദേഹം അർജന്റീനയിൽ തന്നെ തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. ഇതിനിടെ MLS ൽ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നുള്ള കാര്യം സ്‌കലോണി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.ഭാവിയിൽ താൻ അമേരിക്കൻ ലീഗിനെ പരിഗണിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്‌കലോണിയുടെ വാക്കുകളെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” അമേരിക്കൻ ലീഗ് ഇപ്പോൾ ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്.ഒരുപാട് യുവതാരങ്ങളെ അവർ കൊണ്ടുവരുന്നു,മികച്ച പ്രോജക്ട് അവർക്കുണ്ട്.അൽമേഡയും വെലാസ്ക്കോയും ഉൾപ്പെടെയുള്ള മികച്ച താരങ്ങൾ അവിടെയുണ്ട്.തീർച്ചയായും ഭാവിയിൽ ഞാൻ അമേരിക്കൻ ലീഗിനെ പരിഗണിക്കും. അവിടെ പരിശീലകനായി എത്തുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല.വെല്ലുവിളികൾ ഏറ്റെടുക്കാൻ എനിക്കെപ്പോഴും ഇഷ്ടമാണ്. അമേരിക്കൻ ലീഗ് എന്നെ ആകർഷിക്കുന്ന ഒന്നാണ് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ് ആയ ഇന്റർ മയാമിയെ നിലവിൽ അർജന്റൈൻ പരിശീലകനായ മാർട്ടിനോയാണ് പരിശീലിക്കുന്നത്.എന്നാൽ അവരുടെ പ്രീ സീസൺ വളരെ മോശമായിരുന്നു.ഈ സീസണിൽ മികച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മാർട്ടിനോക്ക് തന്റെ പരിശീലക സ്ഥാനം നഷ്ടമായേക്കാം. അങ്ങനെയാണെങ്കിൽ സ്‌കലോണി മെസ്സിയുടെ ഇന്റർ മയാമിയെ കൂടി പരിഗണിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *