മെസ്സി ഒരു അസിസ്റ്റന്റ് പരിശീലകനെ പോലെ :സ്കലോണി പറയുന്നു.
അർജന്റീന ദേശീയ ടീം ഒരു സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിട്ട് ഇപ്പോൾ ഒരു വർഷം പൂർത്തിയായി കഴിഞ്ഞു.ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് അർജന്റീന തന്നെയാണ് തുടരുന്നത്. സമീപകാലത്ത് അർജന്റീന നേടിയ നേട്ടങ്ങളിൽ എല്ലാം തന്നെ ലയണൽ മെസ്സി വഹിച്ച പങ്ക് വളരെ വലുതാണ്. മാത്രമല്ല ക്യാപ്റ്റൻ എന്ന നിലയിലും ലയണൽ മെസ്സി വളരെയധികം വളർച്ച കൈവരിച്ചിരുന്നു.
ഇപ്പോഴത്തെ താരത്തെക്കുറിച്ച് ചില കാര്യങ്ങൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പങ്കുവെച്ചിട്ടുണ്ട്.അതായത് ഒരു അസിസ്റ്റന്റ് പരിശീലകനെ പോലെയാണ് മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സിക്ക് നയിക്കാൻ തന്റേതായ ഒരു വഴി ഉണ്ടെന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.സ്കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Leo Messi: I won (with commentary)
— Jan (@FutbolJan10) December 18, 2023
A new World Cup comp for the one year anniversary 🇦🇷 pic.twitter.com/DbjI4bakdS
” ലയണൽ മെസ്സിക്ക് ലീഡ് ചെയ്യാൻ അദ്ദേഹത്തിന്റെതായ ഒരു വഴിയുണ്ട്.അദ്ദേഹം ഒരു ലീഡറാണ്, തന്റെ സഹതാരങ്ങളെ ഡ്രൈവ് ചെയ്യുന്നത് ലയണൽ മെസ്സിയാണ്. മാത്രമല്ല ഉദാഹരണങ്ങളിലൂടെ അദ്ദേഹം എല്ലാവർക്കും നായകനാകുന്നു.എതിരാളികളെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം എല്ലാവർക്കും മാതൃകയാകുന്നു.എപ്പോഴും മെസ്സി ഞങ്ങളെ സഹായിക്കുന്നു. എപ്പോഴും ഞങ്ങളോടൊപ്പം ഗ്രേറ്റ് ആയി കൊണ്ട് തുടരാൻ അദ്ദേഹത്തിന് കഴിയുന്നു.അദ്ദേഹത്തെ പരിശീലിപ്പിക്കാൻ സാധിക്കുന്നത് തന്നെ വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി അടുത്ത മാർച്ച് മാസത്തിലാണ് അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുക.രണ്ട് സൗഹൃദ മത്സരങ്ങൾ ആയിരിക്കും അർജന്റീന കളിക്കുക. എന്നാൽ എതിരാളികൾ ആരൊക്കെയാണ് എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനുശേഷം കോപ്പ അമേരിക്ക ടൂർണമെന്റിലാണ് അർജന്റീന ഇറങ്ങുക.