ബാഴ്സയിലും വേൾഡ് കപ്പിലും മെസ്സി ഇത് ചെയ്തിട്ടുണ്ട് : വിമർശകർക്കെതിരെ ആഞ്ഞടിച്ച് ട്വൽമാൻ!
തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി ഇപ്പോൾ പുറത്തെടുക്കുന്നത്.ആകെ കളിച്ച ആറു മത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്. ഈ ആറുമത്സരങ്ങളിലും ഇന്റർ മയാമി വിജയിക്കുകയും ചെയ്തിട്ടുണ്ട്. 9 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി ഇതുവരെ മയാമിയിൽ നേടിയിട്ടുള്ളത്.
എന്നാൽ മെസ്സിയുടെ ഈ മികച്ച പ്രകടനത്തിൽ വിമർശനം കേൾക്കേണ്ടിവരുന്നത് MLS ഉം അവിടുത്തെ ഡിഫൻഡർമാരുമാണ്. അമേരിക്കയിൽ വളരെ മോശം ഡിഫൻഡിങ്ങാണെന്നും അതുകൊണ്ടുതന്നെ മെസ്സിക്ക് അവിടെ കാര്യങ്ങൾ എളുപ്പമാണ് എന്നുമാണ് വിമർശകർ ആരോപിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതികരിച്ചുകൊണ്ട് മുൻ അമേരിക്കൻ താരമായിരുന്ന ടൈലർ ട്വൽമാൻ രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് ബാഴ്സയിലും വേൾഡ് കപ്പിലും മെസ്സി ചെയ്തു കാണിച്ചതാണ് എന്നാണ് ട്വൽമാൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#Messi𓃵 did this 8x with Barcelona (6 straight games to start a campaign with a goal) and nobody asked if it was “good or bad” for La Liga or Barcelona. He scored 7 goals in a World Cup against the best in the world (🇫🇷) there was no line of demarcation.
— Taylor Twellman (@TaylorTwellman) August 17, 2023
Just enjoy it! #MLS https://t.co/YYB7c4BEVx
“മെസ്സി ബാഴ്സലോണയിൽ ഇത് എട്ട് തവണ ചെയ്തിട്ടുണ്ട്.അതായത് തുടർച്ചയായ ആറ് മത്സരങ്ങളിൽ മെസ്സി ഗോൾ നേടിക്കൊണ്ട് സീസൺ ആരംഭിച്ചിട്ടുള്ളത് 8തവണയാണ്. അത് ലാലിഗയുടെ മോശമാണെന്ന് ആരും പറഞ്ഞു കണ്ടിട്ടില്ല. മാത്രമല്ല കഴിഞ്ഞ വേൾഡ് കപ്പിൽ ലയണൽ ഏഴു ഗോളുകളാണ് നേടിയിട്ടുള്ളത്. ലോകത്തെ ഏറ്റവും മികച്ച ടീമുകൾക്കെതിരെയാണ് മെസ്സി ഗോളുകൾ നേടിയിട്ടുള്ളത്.അതുകൊണ്ടുതന്നെ ഇവിടെ അതിർവരമ്പുകൾ ഒന്നുമില്ല,ലയണൽ മെസ്സിയെ ആസ്വദിക്കുക, അത് മാത്രമാണ് ചെയ്യാനുള്ളത് “ഇതാണ് ട്വൽമാൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇനി ഫൈനൽ മത്സരമാണ് ലയണൽ മെസ്സിയുടെ മുന്നിലുള്ളത്.ലീഗ്സ് കപ്പിന്റെ കലാശ പോരാട്ടത്തിൽ ഇൻഡർ മയാമിയും നാഷ്വിലും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6:30ന് നാഷ്വില്ലിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.