ഗാർനാച്ചോയെ വിടില്ല : അർജന്റീനയോട് യുണൈറ്റഡ്!

വരുന്ന മെയ് മാസത്തിലാണ് അണ്ടർ 20 വേൾഡ് കപ്പ് നടക്കുക. ഇൻഡോനേഷ്യയുടെ പകരമായി കൊണ്ട് അർജന്റീനയാണ് ഇത്തവണത്തെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വേൾഡ് കപ്പിന് യോഗ്യത നേടാൻ ഹവിയർ മശെരാനോയുടെ ടീമിനെ സാധിച്ചിരുന്നില്ലെങ്കിലും ആതിഥേയർ എന്ന നിലയിൽ കളിക്കാനുള്ള അവസരം ഇപ്പോൾ അർജന്റീനക്ക് ലഭിച്ചിട്ടുണ്ട്.

ഈ വേൾഡ് കപ്പിന് വേണ്ടിയുള്ള പ്രിലിമിനറി സ്‌ക്വാഡ് കഴിഞ്ഞ ദിവസം പരിശീലകനായ മശെരാനോ പ്രഖ്യാപിച്ചിരുന്നു.37 താരങ്ങളെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോയെയും അർജന്റീന ഉൾപ്പെടുത്തിയിരുന്നു.എന്നാൽ താരത്തിന്റെ കാര്യത്തിൽ നിരാശാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ അർജന്റീനയെ തേടി എത്തിയിരിക്കുന്നത്.

അതായത് ഗർനാച്ചോയെ വേൾഡ് കപ്പിന് വേണ്ടി വിട്ടു നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നില്ല.ഗർനാച്ചോ നിലവിൽ പരിക്കിന്റെ പിടിയിലാണ് ഉള്ളത്. അതിൽ നിന്ന് മുക്തനായി വരുന്ന ഒരു സമയമാണ്. തങ്ങളുടെ വളരെ പ്രധാനപ്പെട്ട താരമായ ഗർനാച്ചോയെ ഈയൊരു അവസ്ഥയിൽ വിട്ട് നൽകേണ്ടതില്ല എന്നുള്ളത് തന്നെയാണ് യുണൈറ്റഡ് തീരുമാനം എടുത്തിരിക്കുന്നത്.Tyc സ്പോർട്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പക്ഷേ താരത്തെ സ്വന്തമാക്കാൻ വേണ്ടി പരമാവധി ശ്രമങ്ങൾ അർജന്റീന നടത്തിയേക്കും.യുണൈറ്റഡിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനുള്ള അവസരം അർജന്റീനക്കുണ്ട്.അവരത് ഉപയോഗപ്പെടുത്തിയേക്കും. എന്നിരുന്നാലും യുണൈറ്റഡ് ഈ താരത്തെ വിട്ടു നൽകാൻ സാധ്യതയില്ല. 18കാരനായ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *