ക്രിസ്റ്റ്യാനോയെ പരിശീലിപ്പിക്കാനുള്ള അവസരം വേണ്ടെന്നുവെച്ച് അർജന്റൈൻ കോച്ച്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ അവരുടെ പരിശീലകനായ റൂഡി ഗാർഷ്യയെ പുറത്താക്കിയിരുന്നു. ടീമിന്റെ മോശം പ്രകടനവും ഡ്രസ്സിംഗ് റൂമിലെ പ്രശ്നങ്ങളുമാണ് ഇതിന്റെ കാരണമായി കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഡിങ്കോയെ അവർ താൽക്കാലിക പരിശീലകനായ നിയമിച്ചിട്ടുണ്ട്.ഒരു സ്ഥിര പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഈ സൗദി ക്ലബ് ഉള്ളത്.

റൂഡി ഗാർഷ്യയെ പുറത്താക്കിയതിന് പിന്നാലെ പ്രശസ്ത അർജന്റൈൻ പരിശീലകനായ അന്റോണിയോ മുഹമ്മദിനെ അൽ നസ്ർ സമീപിച്ചിരുന്നു. അവരുടെ പരിശീലക സ്ഥാനം അന്റോണിയോ മുഹമ്മദിന് ക്ലബ്ബ് വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. നിലവിൽ മെക്സിക്കൻ ക്ലബ് ആയ പ്യൂമാസിനെയാണ് ഇദ്ദേഹം പരിശീലിപ്പിക്കുന്നത്.അൽ നസ്റിന്റെ ഓഫറിനെ കുറിച്ച് മുഹമ്മദ് പറയുന്നത് ഇങ്ങനെയാണ്.

“അൽ നസ്ർ ക്ലബ് എന്നെ ആകെ നാല് തവണയാണ് കോൺടാക്ട് ചെയ്തിട്ടുള്ളത്. ക്ലബ്ബിന്റെ CEO യിൽ നിന്നും എനിക്ക് കോൾ വന്നിരുന്നു. അവർ റൂഡി ഗാർഷ്യയെ പുറത്താക്കിയ സമയമായിരുന്നു അത്.എന്നെ അവർ ഇഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഒരുപാട് സാലറിയും വാഗ്ദാനം ചെയ്തു. പക്ഷേ എനിക്ക് പ്യൂമാസുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട് എന്നുള്ള കാര്യം ഞാൻ അവരോട് പറഞ്ഞു.അത് നമ്മുടെ ലോയൽറ്റിയെ ചോദ്യം ചെയ്യുന്നതാണ്. ഒരു ടീമിൽ തുടരുന്ന സമയത്ത് മറ്റൊരു ടീമിലേക്ക് ഞാൻ ഒരിക്കലും പോവുകയില്ല “ഇതാണ് അന്തോണിയോ മുഹമ്മദ് പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. പ്രശസ്ത അർജന്റൈൻ ക്ലബ്ബുകളായ ഹുറാക്കാൻ,ഇന്റിപെന്റന്റെ എന്നിവരെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുമുണ്ട്. അതേസമയം ഹോസേ മൊറിഞ്ഞോ,സിനദിൻ സിദാൻ എന്നിവരെ കൊണ്ടുവരാൻ വേണ്ടി അൽ നസ്ർ തങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!