ചാമ്പ്യൻസ് ലീഗ് നേടിയില്ലെങ്കിൽ സ്ഥാനം തെറിച്ചേക്കും,ആഞ്ചലോട്ടിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ഇത്തവണ ലാലിഗ കിരീടം നേടുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടുള്ളതായിരിക്കും.കാരണം ബാഴ്സ ഒരല്പം മുന്നിലാണ്.കോപ ഡെൽ റേ ഫൈനലിൽ പ്രവേശിക്കാൻ റയലിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും റയൽ മാഡ്രിഡ് ഇടം നേടിയിട്ടുണ്ട്.

പക്ഷേ കാർലോ ആഞ്ചലോട്ടിയിൽ റയൽ മാഡ്രിഡ് മാനേജ്മെന്റ് പൂർണ്ണമായും സംതൃപ്തരല്ല എന്നാണ് ESPN റിപ്പോർട്ട് ചെയ്യുന്നത്. അതായത് ഇത്തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെങ്കിൽ ആഞ്ചലോട്ടിയെ ക്ലബ്ബ് പുറത്താക്കിയേക്കും.നിലവിൽ 2024 വരെയാണ് ഈ പരിശീലകന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.

റയൽ മാഡ്രിഡ് വിട്ടുകഴിഞ്ഞാൽ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട്.അതേക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും ഇപ്പോൾ ഈ പരിശീലകനെ ലക്ഷ്യം വച്ചിട്ടുണ്ട്.ESPN തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലംപാർഡിനെ അവർ താൽക്കാലിക പരിശീലകനായി കൊണ്ട് നിയമിച്ചിട്ടുണ്ട്. ഒരു സ്ഥിര പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ക്ലബ്ബ് ഇപ്പോൾ ഉള്ളത്.എൻറിക്കെ,നഗൽസ്മാൻ എന്നിവരെയൊക്കെയാണ് ആഞ്ചലോട്ടിക്കൊപ്പം ചെൽസി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!