എന്നെക്കാൾ ധൈര്യശാലിയായ, സുന്ദരനായ ആരെങ്കിലുമുണ്ടോ?റിക്കവറി ചിത്രങ്ങളുമായി നെയ്മർ ജൂനിയർ!

കഴിഞ്ഞ ഫെബ്രുവരി 19 ആം തീയതി ഫ്രഞ്ച് ലീഗിൽ നടന്ന ലില്ലിക്കെതിരെയുള്ള മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.മത്സരത്തിൽ മികച്ച പ്രകടനം നെയ്മർ പുറത്തെടുത്തുവെങ്കിലും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പിന്നീട് ദോഹയിൽ വെച്ച് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. പക്ഷേ അടുത്ത സീസണിൽ മാത്രമാണ് താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുക.

നെയ്മർ ഇപ്പോൾ പരിക്കിൽ നിന്നും മുക്തി നേടാനുള്ള ശ്രമങ്ങളിലും ട്രെയിനിങ്ങിലുമാണ് ഉള്ളത്. നിലവിൽ ബ്രസീലിലാണ് നെയ്മർ ഉള്ളത്. തന്റെ റിക്കവറിയുടെ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു മിറർ സെൽഫി പങ്കുവെച്ചുകൊണ്ട് അദ്ദേഹം ക്യാപ്ഷൻ ആയി കൊണ്ട് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

“മിറർ.. എന്റെ സ്വന്തം മിറർ.. എന്നെക്കാൾ കോമ്പറ്റീറ്റീവായ,പോരാളിയായ,ധൈര്യശാലിയായ, തീർച്ചയായും കൂടുതൽ സൗന്ദര്യമുള്ള ആരെങ്കിലും ഉണ്ടോ? ” ഇതായിരുന്നു നെയ്മർ കുറിച്ചിരുന്നത്. രണ്ട് ചിരിക്കുന്ന ഇമോജികളും നെയ്മർ ചേർത്തിട്ടുണ്ട്. വളരെ തമാശ രൂപേണയാണ് താരം ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ നെയ്മർക്ക് കഴിഞ്ഞിരുന്നു.പിഎസ്ജിക്ക് വേണ്ടി ആകെ 29 മത്സരങ്ങൾ കളിച്ച നെയ്മർ 18 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഇതിനിടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്. ഏതായാലും അടുത്ത സീസണിൽ താരത്തെ കളിക്കളത്തിൽ കാണാൻ കഴിഞ്ഞേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!