മെസ്സിയും അർജന്റീനയും എതിരാളികളെ 7-Up കുടിപ്പിക്കുന്നത് ആദ്യമായിട്ടല്ല!
ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജന്റീന കുറസാവോയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ ഹാട്രിക്ക് തന്നെയാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണ കേന്ദ്രം.ഡി മരിയ,ഗോൺസാലസ്,മോന്റിയേൽ,എൻസോ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയിട്ടുള്ളത്.
മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് അർജന്റീന പുറത്തെടുത്തത്. ആദ്യ ഗോൾ നേടാൻ ഇരുപതാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും പിന്നീട് അർജന്റീന ഗോൾ മഴ തന്നെ പെയ്യിക്കുകയായിരുന്നു. എന്നാൽ ലയണൽ മെസ്സിയും അർജന്റീനയും ആദ്യമായി കൊണ്ടല്ല ഒരു ടീമിനെതിരെ 7 ഗോളുകൾ നേടുന്നത്. മെസ്സി ടീമിൽ ഉള്ളപ്പോൾ ഇത് മൂന്നാമത്തെ തവണയാണ് അർജന്റീന എതിരാളികളെ സെവനപ്പ് കുടിപ്പിക്കുന്നത്.
✅ Messi records his joint biggest win for Argentina!
— MessivsRonaldo.app (@mvsrapp) March 29, 2023
7-0 🆚 Curacao, 2023 🆕
7-0 🆚 Bolivia, 2015
7-0 🆚 Hong Kong, 2014 pic.twitter.com/HtqLMSmaU0
2014 ൽ ഹോങ്കോങ്ങിനെതിരെ അർജന്റീന എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് വിജയിച്ചിട്ടുണ്ട്. ആ മത്സരത്തിൽ കേവലം 30 മിനുട്ട് മാത്രം കളിച്ച ലയണൽ മെസ്സി രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. അതിനുശേഷം 2015 ലാണ് അർജന്റീന 7 ഗോളുകൾക്ക് വിജയിക്കുന്നത്.
എതിരാളികൾ ബൊളീവിയയായിരുന്നു. അന്ന് 25 മിനിട്ട് മാത്രം കളിച്ച ലയണൽ മെസ്സി 2 ഗോളുകളാണ് നേടിയിട്ടുള്ളത്.അതിനുശേഷം ഇന്നാണ് അർജന്റീന എതിരാളികൾക്ക് ഏഴു ഗോളുകൾ സമ്മാനിക്കുന്നത്.ലയണൽ മെസ്സിയിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും പിറക്കുകയും ചെയ്തു. ഇനി അടുത്ത ജൂൺ മാസത്തിലാണ് മെസ്സിയെ നമുക്ക് അർജന്റീന ജേഴ്സിയിൽ കാണാൻ കഴിയുക.