മെസ്സിക്ക് പരിക്കിന്റെ പ്രശ്നങ്ങളുണ്ടോ? യാഥാർത്ഥ്യമിതാണ്!

കഴിഞ്ഞ സെമിഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിക്കൊണ്ട് വേൾഡ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിൽ ലയണൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു. ഇനി ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസ് ആണ്.

എന്നാൽ കഴിഞ്ഞ മത്സരത്തിനിടെ കാര്യത്തിൽ ആശങ്കപ്പെടുത്തുന്ന ചില കാഴ്ചകൾ ഉണ്ടായിരുന്നു. അതായത് തുടർച്ചയായി ലയണൽ മെസ്സി തന്റെ ഇടതു കാലിന്റെ പിൻഭാഗത്ത് തടവുന്നത് കാണാൻ സാധിച്ചിരുന്നു. മത്സരത്തിനിടെ ചെറിയ രൂപത്തിലുള്ള അസ്വസ്ഥത മെസ്സി പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുഴുവൻ സമയവും അദ്ദേഹം കളത്തിൽ തുടരുക തന്നെ ചെയ്തിരുന്നു.

എന്നാൽ ചില മാധ്യമങ്ങൾ ലയണൽ മെസ്സിക്ക് പരിക്കേറ്റു എന്നുള്ള രൂപത്തിൽ റിപ്പോർട്ടുകൾ നൽകിയതോടുകൂടി പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് ഇതിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് മത്സരത്തിനിടെ ചെറിയ ഒരു ഹിറ്റ് ലയണൽ മെസ്സിക്ക് ഏറ്റിരുന്നു. അതിന്റെ അസ്വസ്ഥതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പക്ഷേ മത്സരശേഷം അദ്ദേഹം ചികിത്സകൾ ഒന്നും തന്നെ തേടിയിട്ടില്ല. അതിനർത്ഥം മെസ്സിക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുള്ളത് തന്നെയാണ്.

കഴിഞ്ഞ ദിവസം സ്കലോണി താരങ്ങൾക്കെല്ലാം അവധി നൽകുകയായിരുന്നു. ഇനിയാണ് അർജന്റീന പരിശീലനം പുനരാരംഭിക്കുക. മെസ്സിക്ക് അസ്വസ്ഥതകൾ ഉണ്ടെങ്കിൽ പോലും ഫൈനലിനു മുന്നേ അതിൽ നിന്നും പൂർണ്ണമായും മുക്തി നേടാനുള്ള സമയം അദ്ദേഹത്തിന് ലഭ്യമാണ്. ചുരുക്കത്തിൽ മെസ്സിയുടെ കാര്യത്തിൽ യാതൊരുവിധ ആശങ്കകൾക്കും സ്ഥാനമില്ല എന്ന് തന്നെയാണ് Tyc സ്പോർട്സ് ഇപ്പോൾ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *