മെസ്സി വേൾഡ് കപ്പ് അർഹിക്കുന്നു, എന്നാൽ അത് നേടാൻ ആഗ്രഹിക്കുന്നില്ല : റൊണാൾഡോ
ഈ വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന.തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് അർജന്റീന പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച 35 മത്സരങ്ങളിൽ അവർ പരാജയം അറിഞ്ഞിട്ടില്ല.മാത്രമല്ല നായകനായ മെസ്സി മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്.
ഇപ്പോഴിത് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം അർഹിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം അത് അർജന്റീനക്കൊപ്പം നേടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 23, 2022
” ബ്രസീലും അർജന്റീനയും തമ്മിലുള്ള റൈവൽറി വളരെയധികം വലുതാണ്.ഞങ്ങൾ തമ്മിൽ വലിയ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ അതെല്ലാം ബഹുമാനത്തോടെ കൂടിയായിരുന്നു.അതാണ് ഫുട്ബോളിലെ ഏറ്റവും മനോഹരമായ കാര്യം.തീർച്ചയായും ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം അർഹിക്കുന്നുണ്ട്.എന്നാൽ അർജന്റീനയും അദ്ദേഹവും കിരീടം ഉയർത്തുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ അവർക്ക് പിന്തുണ നൽകില്ല.ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു, പക്ഷേ ഈ റൈവൽറി കാരണം അർജന്റീന കിരീടം നേടുന്നത് ഞാൻ കാണാൻ ആഗ്രഹിക്കുന്നില്ല ” റൊണാൾഡോ നസാരിയോ പറഞ്ഞു.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വേൾഡ് കപ്പ് കിരീടങ്ങൾ നേടിയ ടീം ബ്രസീലാണ്.ഇത്തവണ ആറാം കിരീടം ലക്ഷ്യം വെക്കുന്ന തങ്ങളുടെ ടീമിന് തന്നെയാണ് റൊണാൾഡോ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.