ഏറ്റവും മികച്ച താരം മെസ്സി തന്നെ, അദ്ദേഹത്തെപ്പോലെ ആരുമില്ല : ഇനിയേസ്റ്റ

എഫ്സി ബാഴ്സലോണയിൽ വെച്ച് ലയണൽ മെസ്സിക്കൊപ്പം ഒരുപാട് കാലം കളിച്ചിട്ടുള്ള ഇതിഹാസതാരമാണ് ആന്ദ്രസ് ഇനിയേസ്റ്റ.നിരവധി കിരീട നേട്ടങ്ങൾ ഇരുവരും ബാഴ്സയിൽ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ജപ്പാൻ ക്ലബായ വിസൽ കോബേക്ക് വേണ്ടിയാണ് ഇനിയേസ്റ്റ കളിക്കുന്നത്. ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമാണ്.

തന്റെ മുൻ സഹതാരമായ ലയണൽ മെസ്സിയെക്കുറിച്ച് ആൻഡ്രസ് ഇനിയേസ്റ്റ ചില കാര്യങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. താൻ കണ്ട ഏറ്റവും മികച്ച താരം മെസ്സിയാണെന്നും അദ്ദേഹത്തെപ്പോലെ ആരും ഇല്ല എന്നുമാണ് ഇനിയേസ്റ്റ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ബാഴ്സ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

‘ ഞാൻ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച താരം,അത് ലയണൽ മെസ്സിയാണ്.അദ്ദേഹത്തെപ്പോലെ ഒരു താരത്തെ ഞാൻ പിന്നീട് കണ്ടിട്ടില്ല.അത് മത്സരങ്ങളുടെ കാര്യത്തിൽ മാത്രമല്ല,മറിച്ച് പരിശീലനങ്ങളിൽ പോലും അത്ഭുതകരമായ കാര്യങ്ങൾ അദ്ദേഹം പ്രവർത്തിക്കുമായിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ നമ്പർവൺ താരം മെസ്സിയാണ്. അദ്ദേഹത്തെപ്പോലെ ആരുമില്ല ‘ ഇനിയേസ്റ്റ പറഞ്ഞു.

മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണിലാണ് അവസാനിക്കുക.അദ്ദേഹം ഈ സീസണിന് ശേഷം ബാഴ്സയിലേക്ക് തിരിച്ചെത്തും എന്നുള്ള റൂമറുകൾ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!