മെസ്സി ജമൈക്കക്കെതിരെ കളിക്കില്ല? പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ!

നാളെ നടക്കുന്ന ഇന്റർനാഷണൽ ഫ്രണ്ട്ലി മത്സരത്തിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ ജമൈക്കയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ മിന്നുന്ന വിജയം നേടിയ അർജന്റീന അതിന്റെ ആത്മവിശ്വാസത്തിൽ ആയിരിക്കും കളത്തിലിറങ്ങുക.

എന്നാൽ അർജന്റീനയുടെ ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്തെന്നാൽ സൂപ്പർതാരം ലയണൽ മെസ്സി നാളത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം ഇപ്പോൾ സംശയത്തിലാണ്.പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രമുഖ ജേണലിസ്റ്റായ റോയ് നെമറും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് മെസ്സിയുടെ കാര്യം സംശയത്തിലായത് എന്നതിനെക്കുറിച്ച് ഒഫീഷ്യൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മെസ്സി അസുഖബാധിതനാണ് എന്നുള്ള ചില റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്.ഗാസ്റ്റൻ എഡുളിനെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാർത്ത വന്നിട്ടുള്ളത്.മത്സരത്തിന് മുന്നേ മെസ്സിയെ ഒരു തവണ കൂടി പരിശോധിച്ചതിനുശേഷം കളിപ്പിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.എന്നാൽ ഒഫീഷ്യൽ കൺഫർമേഷൻ വരാത്തതിനാൽ,കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.

ലയണൽ മെസ്സി ഇല്ലെങ്കിൽ ആ സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഹൂലിയൻ ആൽവരസ് ഇടം നേടിയേക്കും. മുന്നേറ്റ നിരയിൽ ലൗറ്ററോ മാർട്ടിനസ്,എയ്ഞ്ചൽ ഡി മരിയ എന്നിവർ സ്ഥാനം ഉറപ്പിച്ചവരാണ്. മെസ്സി കളിക്കുന്നില്ലെങ്കിൽ അത് അർജന്റീനക്ക് വലിയ തിരിച്ചടിയായിരിക്കും. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് ലയണൽ മെസ്സിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *