ഡിബാലക്ക് ഓഫർ നൽകി വമ്പൻമാർ,ഉടൻ തന്നെ കരാറിലെത്തും!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ക്ലബ്ബ് വിടുകയാണ് എന്നുള്ളത് നേരത്തെ തന്നെ ഉറപ്പായ കാര്യമാണ്.ഫ്രീ ഏജന്റായി കൊണ്ടാണ് ഡിബാല യുവന്റസിനോട് വിട പറയുക. നേരത്തെ തങ്ങളുടെ അവസാന മത്സരത്തിൽ യുവന്റസ് ദിബാലക്ക് യാത്രയപ്പ് നൽകുകയും ചെയ്തിരുന്നു.
ഏതായാലും ഡിബാല മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനിലേക്ക് തന്നെ ചേക്കേറുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി വരികയാണ്. ഇന്റർ മിലാൻ താരത്തിന് 2025 വരെയുള്ള ഒരു ഓഫർ നൽകിയിട്ടുണ്ട്.കൂടാതെ ഒരു വർഷത്തേക്ക് ഈ കരാർ നീട്ടാനുള്ള ഓപ്ഷനും കൂടിയുണ്ട്.ഡിബാല ഈ ഓഫർ സ്വീകരിച്ചു കൊണ്ട് ഇന്ററുമായി കരാറിൽ ഒപ്പ് വെച്ചേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇറ്റാലിയൻ മാധ്യമപ്രവർത്തകനെ ഉദ്ധരിച്ചുകൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Paulo Dybala to sign with Inter until 2025, option for additional year. https://t.co/W6K3Liu3eh
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 10, 2022
അടുത്ത ആഴ്ച്ച ഡിബാലയും ഇന്റർ മിലാൻ അധികൃതരും തമ്മിൽ ഒരു കൂടികാഴ്ച്ച നടത്തിയേക്കും. ഇതിനുശേഷം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഇന്റർ മിലാനിലേക്ക് ചേക്കേറാൻ തന്നെയാണ് ഡിബാല ഉദ്ദേശിക്കുന്നത്.
അതേസമയം താരം ഇന്ററിലേക്ക് പോവുന്നതിൽ യുവന്റസ് ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് സാമൂഹികമാധ്യമങ്ങളിൽ ഡിബാലക്കെതിരെ യുവന്റസ് ആരാധകർ ഉയർത്തുന്നത്.ചതിയൻ എന്നായിരുന്നു പല യുവന്റസ് ആരാധകരും ഡിബാലയെ മുദ്ര കുത്തിയിരുന്നത്.