ഹസാർഡ് തിരികെ പ്രീമിയർ ലീഗിലേക്ക്? നിരവധി ക്ലബ്ബുകൾ രംഗത്ത്!

വലിയ പ്രതീക്ഷകളോടു കൂടി റയലിലേക്കെത്തിയ സൂപ്പർതാരം ഈഡൻ ഹസാർഡിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഉദ്ദേശിച്ച രൂപത്തിലല്ല കാര്യങ്ങൾ പുരോഗമിച്ചത്. പിടിവിടാതെയുള്ള പരിക്ക് താരത്തിന് വില്ലനാവുകയായിരുന്നു. നിരവധി മത്സരങ്ങളാണ് ഇതുമൂലം ഹസാർഡിന് റയലിൽ നഷ്ടമായത്.മാത്രമല്ല, നിലവിൽ ബെൻസിമയും വിനീഷ്യസുമൊക്കെ മികച്ച രൂപത്തിൽ കളിക്കുന്നതിനാൽ ഹസാർഡിന് അവസരവും കുറവാണ്.

അതുകൊണ്ടുതന്നെ അടുത്ത സമ്മറിൽ അദ്ദേഹം റയൽ വിടുമെന്നുള്ള റൂമറുകൾ സജീവമാണ്. ഇപ്പോഴിതാ പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണൽ താരത്തിന് വേണ്ടി രംഗത്തുണ്ട്.ഗണ്ണേഴ്സ് ഹസാർഡിന്റെ കാര്യത്തിൽ അന്വേഷണങ്ങൾ നടത്തിയെന്നാണ് പ്രമുഖ മാധ്യമമായ ഫൂട്ട്മെർക്കാറ്റോ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അതേസമയം ആഴ്സണലിന് പുറമേ ന്യൂകാസിൽ യുണൈറ്റഡിനും താരത്തിൽ താല്പര്യമുണ്ട്.കൂടാതെ ഹസാർഡിന്റെ മുൻ ക്ലബ്ബായ ചെൽസിക്കും താരത്തെ തിരികെയെത്തിക്കാൻ താല്പര്യമുണ്ട്.പക്ഷേ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നിലവിൽ നിലവിൽ അത് സാധ്യമാവുകയില്ല.

മുമ്പ് ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹസാർഡ്. അതുകൊണ്ടുതന്നെ താരത്തിന് പ്രീമിയർ ലീഗിൽ ഇനിയും തിളങ്ങാനാകുമെന്നുള്ള വിശ്വാസത്തിലാണ് ക്ലബ്ബുകൾ ഉള്ളത്.എന്നാൽ ഹസാർഡ് ഏത് രൂപത്തിലുള്ള തീരുമാനങ്ങൾ എടുക്കുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.കിലിയൻ എംബപ്പേ ഉൾപ്പടെയുള്ള മുന്നേറ്റനിര താരങ്ങൾ റയലിൽ എത്തിയാൽ ഹസാർഡിന് അവസരങ്ങൾ നന്നേ കുറയും.അത്കൊണ്ട് തന്നെ ഒരുപക്ഷേ താരം റയൽ വിടാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!