സിദാൻ പിഎസ്ജിയുടെ പരിശീലകനാവുമോ? റയൽ ആരാധകർക്ക് ആശങ്ക!

പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ അടുത്ത സീസണിൽ ക്ലബ്ബിൽ ഉണ്ടാവില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്. ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനെയാണ് പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്.അദ്ദേഹവുമായി പിഎസ്ജി കരാറിൽ എത്തിക്കഴിഞ്ഞു എന്ന് വരെ ചില പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സിദാന്റെ അഡ്വൈസർ ഇത് നേരിട്ട് തന്നെ നിരസിക്കുകയായിരുന്നു.

ഏതായാലും സിനദിൻ സിദാൻ പിഎസ്ജിയുടെ പരിശീലകനാവുമോ എന്നുള്ള കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്കയുള്ളത് റയലിനും റയലിന്റെ ആരാധകർക്കുമാണ്. എന്തെന്നാൽ റയലും പിഎസ്ജിയും സമീപകാലത്ത് വലിയ ബദ്ധവൈരികളാണ്. ഒരു ശീതയുദ്ധം തന്നെ ഇരുടീമുകളും തമ്മിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

പിഎസ്ജിയെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ റയലിന് സാധിച്ചിരുന്നു. എന്നാൽ കിലിയൻ എംബപ്പേയുടെ കരാർ പിഎസ്ജി പുതുക്കിയത് റയലിന് വലിയൊരു തിരിച്ചടിയായിരുന്നു. കൂടാതെ ഷുവാമെനിയുടെ കാര്യത്തിലും ഇരുടീമുകളും കൊമ്പുകോർത്തു. പക്ഷേ റയൽ മാഡ്രിഡ് വിജയിക്കുകയായിരുന്നു.

ഏതായാലും നിലവിലെ അവസരത്തിൽ തങ്ങളുടെ ഇതിഹാസതാരവും ഇതിഹാസ പരിശീലകനുമായ സിദാൻ പിഎസ്ജിയിലേക്ക് പോയാൽ അത് ഏറ്റവും കൂടുതൽ ക്ഷീണം ചെയ്യുക റയൽ ആരാധകർക്കാണ്.ബാഴ്സ ഒഴികെയുള്ള മറ്റേത് ക്ലബ്ബുകളിലേക്കും സിദാൻ പോയാൽ റയൽ ആരാധകർക്ക് ഇത്രയധികം എതിർപ്പ് ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ വിലയിരുത്തിയിട്ടുള്ളത്.

അതേസമയം റയൽ ആരാധകരിൽ ചിലർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതായത് ഏത് ടീമിലേക്ക് പോകണം എന്നുള്ളത് സിദാന്റെ മാത്രം സ്വാതന്ത്രമാണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്യേണ്ടതെന്നും ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും സിദാൻ ഏത് രൂപത്തിലുള്ള തീരുമാനമായിരിക്കും സിദാൻ എടുക്കുക എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!